മുംബൈ: അംബാനികുടുംബത്തില് തലമുറമാറ്റത്തിന്റെ കാലം.റിലയന്‍സ് റീട്ടേയ്ല് ചെയര്മാന് സ്ഥാനത്തേക്ക് ഇഷാ അംബാനി വരുന്നതായി സൂചനകള്‍.റിലന്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ നിന്ന് മുകേഷ് അംബാനി കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.തൊട്ടുപുറകെ ചെയര്‍മാനായി മകന് ആകാശ് അംബാനിയെ നിയമിക്കുകയും ചെയ്തിരുന്നു.ഇഷയും, ആകാശും റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്സ്, ജിയോ മാര്‍ട്ട് എന്നിവയുടെ ബോര്‍ഡ് അംഗങ്ങളാണ്.
കമ്പനികളെ ഇനി കുടുംബത്തിലെ പുതുതലമുറ നയിക്കട്ടെ എന്നാ സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. ആകാശ് ചെയര്മാന് ആയപ്പോള്‍ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില നാല് ശതമാനത്തോളം ഉയര്‍ന്ന് 2597 രൂപയിലെത്തി.എണ്ണശുദ്ധീകരണം ,പെട്രോകെമിക്കല്‍ ബിസിനസുകളില്‍ നിന്ന് കമ്പനി മറ്റ് പല വിഭാഗങ്ങളിലേക്കും മാറുന്നതിനെക്കുറിച്ചു ആലോചനയിലാണ്. ടെലികോം മേഖലയില്‍ ഇപ്പോള്‍ വളര്‍ന്നുവരുകയാണ് കൂടാതെ ഇ-കോമേഴ്സ്, ഹരിത ഊര്‍ജ്ജം, എന്നീ വന്‍കിട ബിസിനസ് മേഖലകള്‍കൂടി കൈപ്പിടിയിലാക്കാനുളള ശ്രമത്തിലാണ് റിലയന്‍സ്.
രാജ്യത്ത് റീട്ടെയില്‍ ബിസിനസ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യം വിജയത്തോടടുക്കുകയാണ്.അതിന്റെ ഭാഗമായി നിരവധി കമ്പനികളെയാണ് ഇതിനകം റിലയന്‍സ് ഏറ്റെടുത്തത്.യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഇഷ മക്കിന്‍സ് ആന്‍ഡ് മക്കിന്‍സിയിലെ മുന്‍ കണ്‍സള്‍ട്ടന്റ് ആയിരുന്നു.2016ല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലായ അജിയോ ആരംഭിച്ചായിരുന്നു റീട്ടെയില്‍ മേഖലയിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: