പോര്‍ബന്ദര്‍: ഇന്ത്യ ആഭ്യന്തരമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ഭാരം കുറഞ്ഞ യുദ്ധ ഹെലിക്കോപ്ടറുകളുടെ പ്രഥമ സ്ക്വാഡ്രണ്‍ തീരരക്ഷാ സേനയ്ക്ക് സ്വന്തം. എഎല്‍എച്ച് മാര്‍ക്ക് ത്രി കോപ്ടറുകള്‍ മാത്രം ഉള്‍പ്പെടുത്തിയ സ്ക്വാഡ്രണ്‍ ഗുജറാത്തിലെ പോര്‍ബന്ദറിലെ യൂണിറ്റിനാണ് ലഭിച്ചത്. സ്ക്വാഡ്രണ്‍ ഇന്നലെ കമ്മിഷന് ചെയ്തു.
അത്യാധുനിക സംവിധാനങ്ങളും സെന്‍സറുകളും ശക്തി എന്‍ജിനുകളുമുള്ള കോപ്ടറിന്റെ കോക്ക്പിറ്റ് പൂര്‍ണമായും ഗ്ലാസാണ്. നിരീക്ഷണത്തിനും യുദ്ധത്തിനും ഉപയോഗിക്കാവുന്ന ഇത്തരം 13 കോപ്ടറുകളാണ് ഒരു സ്ക്വാഡ്രണില്‍. ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സാണ് ഇവ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: