തിരുവനന്തപുരം: കോവിഡ് കാലത്ത് നിർത്തിവച്ചിരുന്ന എല്ലാ പാസഞ്ചര്‍, മെമു സര്‍വീസുകളും അടുത്തമാസത്തോടെ അണ്‍റിസര്‍വ്ഡ് എക്സ്‌പ്രസ്, അല്ലെങ്കില്‍ പാസഞ്ചര്‍ എക്സ്‌പ്രസ് എന്ന പുതിയ പേരില്‍ പുനഃരാരംഭിക്കും. എക്സ്‌പ്രസ് നിരക്കായതിനാല്‍ കുറഞ്ഞ ടിക്കറ്റ് വില 30 രൂപയായിരിക്കും. സീസണ്‍ ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. കൗണ്ടറുകളില്‍ നിന്ന് തത്സമയം ടിക്കറ്റ് ലഭിക്കും.
ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കോച്ച് റിസര്‍വേഷന്‍ പൂര്‍ണമായും പിന്‍വലിക്കും. ഈ ട്രെയിനുകളിലെ ഡീ റിസര്‍വ്ഡ് കോച്ചുകളും ജനറല്‍ ടിക്കറ്റ് യാത്രക്കാര്‍ക്കായി നല്‍കും. ഷൊര്‍ണൂരില്‍ നിന്ന് രാത്രി 10.10നുള്ള തൃശ്ശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂരില്‍ നിന്ന് രാത്രി 9നുള്ള നിലമ്പൂര്‍ പാസഞ്ചര്‍ എന്നിവ ജൂലായ് 3നും തൃശൂരില്‍ നിന്ന് രാവിലെ 6.35നുള്ള കണ്ണൂര്‍ പാസഞ്ചര്‍, കണ്ണൂരില്‍ നിന്ന് ഉച്ചയ്‌ക്ക് 3.10നുള്ള ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്നിവ ജൂലായ് നാലു മുതലും തുടങ്ങും.
കൊച്ചുവേളി ഭാവ്നഗര്‍ എക്സ്‌പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ മംഗള, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി, കൊച്ചുവേളി-ലോകമാന്യതിലക് ബൈവീക്കിലി എന്നിവ ജൂണ്‍ 30 മുതലും എറണാകുളം-ഓഖ, കൊച്ചുവേളി-ഋഷികേശ് എന്നിവ ജൂലായ് ഒന്നുമുതലും എറണാകുളം-പൂനെ, തിരുവനന്തപുരം-വെരാവല്‍ എക്സ്‌പ്രസ് എന്നിവ ജൂലായ് നാലു മുതലും നാഗര്‍കോവില്‍-ഗാന്ധിധാം എക്സ്‌പ്രസ് ജൂലായ് അഞ്ച് മുതലും കൊച്ചുവേളി-അമൃത്സര്‍ എക്സ്‌പ്രസ് ജൂലായ് ആറു മുതലും ഡീ റിസര്‍വ്ഡ് കോച്ചുകള്‍ തുടങ്ങും.
ജൂലൈ 11 മുതൽ
ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് രാവിലെ 8.20നുള്ള കോട്ടയം വഴിയുള്ള എറണാകുളം മെമു
എറണാകുളത്തു നിന്ന് രാത്രി 8.10ന് ആലപ്പുഴ വഴിയുള്ള കൊല്ലം മെമു
ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് രാവിലെ 9.05നുളള ആലപ്പുഴ മെമു
ആലപ്പുഴയില്‍ നിന്ന് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 1.50നുള്ള കൊല്ലം മെമു
നാഗര്‍കോവിലില്‍ നിന്ന് രാവിലെ 7.55നുള്ള കൊച്ചുവേളി പാസഞ്ചർ
കൊച്ചുവേളിയില്‍ നിന്ന് ഉച്ചയ്‌ക്ക് 1.40നുള്ള നാഗര്‍കോവില്‍ പാസഞ്ചർ
ജൂലൈ 12 മുതൽ
തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കൊല്ലത്തുനിന്ന് രാവിലെ 8.20ന് കോട്ടയം വഴി എറണാകുളത്തേക്കുള്ള മെമു
ജൂലൈ 25 മുതൽ
ഷൊര്‍ണ്ണൂരില്‍ നിന്ന് ഉച്ചയ്‌ക്ക് 12നുള്ള തൃശ്ശൂര്‍ പാസഞ്ചര്‍ എക്സ്‌പ്രസ്
തൃശ്ശൂരില്‍ നിന്ന് വൈകിട്ട് 5.35നുള്ള കോഴിക്കോട് പാസഞ്ചര്‍ എക്സ്‌പ്രസ്
ജൂലൈ 26 മുതൽ
എറണാകുളത്തുനിന്ന് കോട്ടയം വഴി തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 12.45നുള്ള കൊല്ലം മെമു
കോഴിക്കോട് നിന്ന് രാവിലെ 7.30നുള്ള ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍
ഷൊര്‍ണ്ണൂരില്‍ നിന്ന് വൈകിട്ട് 5.45നുള്ള കോഴിക്കോട് പാസഞ്ചര്‍
ജൂലൈ 27 മുതൽ
കൊല്ലത്തുനിന്ന് ആലപ്പുഴ വഴി ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി 9.15നുള്ള എറണാകുളം മെമു
കോഴിക്കോട്ടുനിന്ന് രാവിലെ 5.20നുള്ള ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍
ജൂലൈ 28 മുതൽ
എറണാകുളത്തുനിന്ന് കോട്ടയം വഴി ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ആറിനുള്ള കൊല്ലം മെമു
കൊല്ലത്ത് നിന്ന് കോട്ടയം വഴി ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 11നുള്ള എറണാകുളം മെമു
ജൂലൈ 31 മുതൽ
കൊല്ലത്തുനിന്ന് വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 11.35നുള്ള കന്യാകുമാരി മെമു
കന്യാകുമാരിയില്‍ നിന്ന് വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 4.05നുള്ള കൊല്ലം മെമു
പ്രതികരിക്കാൻ ഇവിടെ എഴുതുക: