കൊല്ലം: സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ ക്രൂരതയില്‍ മനംനൊന്ത് കഴിയുകയാണ് കൊല്ലംജില്ലയിലെ ചവറയിലും ചുറ്റുവട്ടപ്രദേശങ്ങളിലും ഉളളവര്‍.വായപ്പ തിരിച്ചടവ് മുടങ്ങിയ വീടുകളുടെ ഭിത്തിയില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഉടമസ്ഥാവകാശം എഴുതിയിരിക്കുകയാണ് ചോള ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാടു സ്ഥാപനം.കറുത്ത നിറത്തിലുളള സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വലിയ ആക്ഷരങ്ങളില്‍ ഇത് കമ്പനിയുടെ ഉടമസ്ഥതയിലുളള വസ്തുവാണ് എന്ന് എഴുതിയിരുക്കുകയാണ്. വീട്ടുകാര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
നാലുപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇവര്‍ പറയുന്നത് വായ്പ തിരിച്ചടവ് ഒരുമാസം മുടങ്ങിയാല്‍ മഞ്ഞനിറത്തിലുളള സ്റ്റിക്കര്‍ ഒട്ടിക്കും, രണ്ടാമത് പച്ചനിറത്തിലുളള സ്റ്റിക്കര്‍, പിന്നീട് സ്‌പ്രേപെയിന്റ് കൊണ്ട് ഭിത്തിയില്‍ എഴുതും.സ്ഥാപനത്തില്‍ പാരാതിയുമായി എത്തിയവരോട് വളരെ രൂക്ഷമായ ഭാഷയിലാണ് ഇവര്‍ പ്രതികരിച്ചത്.ഇത് കമ്പനിയുടെ നിയമമാണെന്നും,ഇതിനുളള അവകാശം തങ്ങള്‍ക്കുണ്ടെന്നും,ജീനവക്കാര്‍ പറയുന്നു.പണം അടച്ചില്ലെങ്കില്‍ ജയിലില്‍ കയറ്റുമെന്നും,ആത്മഹത്യ ചെയ്തൂകൂടെ എന്നും, ആത്മഹത്യ ചെയ്താല്‍ ഇന്‍ഷ്വറന്‍സുകാര്‍ പണം തരുമെന്നും കളക്ഷന്‍ മാനേജര്‍ പറഞ്ഞതായി പരാതിക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: