മലപ്പുറം: കെഎസ്ആര്‍സിയില്‍ ശമ്പളം ലഭിക്കാത്ത മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് കെഎസ്ടി എംപ്ലോയീസ് സംഘ്. സംഘ് എടപ്പാള്‍ ഘടകമാണ് തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ ബിഎംസിന്റെ നേതൃത്വത്തില്‍ മെക്കാനിക്കള്‍ ജീവനക്കാര്‍ സമരം നടത്തി.
ബിഎംഎസിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ഇന്ന് 22-ാം ദിവസത്തിലേക്ക് കടന്നു. 2016 മുതല്‍ പൊതുതാഗതത്തെ തകര്‍ക്കാനുള്ള പദ്ധതികള്‍ മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ബിഎംഎസ് ആരോപിച്ചു. സ്വകാര്യവത്കരണ വിദഗ്ദന് സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ട് ഇടതു നയങ്ങള്‍ക്കു വിരുദ്ധമായിരുന്നിട്ടും അത് നടപ്പാക്കി സ്ഥാപനത്തെ തകര്‍ക്കുകയാണ്. മനസാക്ഷിയില്ലാത്ത മാര്‍ക്സിസ്റ്റ് യൂണിയനും ഖന്നക്കു വേണ്ടി നിലകൊണ്ടതോടെ സര്‍ക്കാരിന് പദ്ധതി എളുപ്പമായിരിക്കുകയാണെന്നും ബിഎംഎസ് ചൂണ്ടിക്കാട്ടി.
ആര്‍ടിസിക്ക് നാളിതുവരെ അനുവദിച്ച ഫണ്ടുകളെല്ലാം പലിശയും പിഴപലിശയും ബാധകമായ വായ്പയാണെന്ന് ഗതാഗത വകുപ്പ് തന്നെ കോടതിയില്‍ പറഞ്ഞിരിക്കുന്നു. ഡീസല്‍ നികുതിയിനത്തില്‍ തന്നെ പ്രതിമാസം കോടികള്‍ ഖജനാവിലെത്തിക്കുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം കെഎസ്ആര്‍ടിസി ഏറ്റെടുക്കുന്ന മറ്റു സേവനങ്ങളുമെല്ലാം വെള്ളത്തിലെ വരകളായി മാറി. ജീവനക്കാരെ പ്രകോപിതരാക്കി സമര പ്രഖ്യാപനം പ്രതീക്ഷിക്കുന്ന സര്‍ക്കാരിന് ആര് ടി സിയുടെ അന്ത്യത്തിനായി രഹസ്യ അജണ്ടയാണുള്ളതെന്നും സംഘടന ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: