തിരുവനന്തപുരം: ശബരിമലയില്‍ നല്കുന്ന പ്രസാദമായ അപ്പത്തിലും അരവണയിലും അഡിറ്റീവുകള്‍, ലോഹമാലിന്യങ്ങള്‍, കീടനാശിനി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്ന ഗുരുതര കണ്ടെത്തലുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട്. അപ്പം, അരവണ എന്നിവ നിര്‍മിക്കുന്ന ശര്‍ക്കര, അരി, ഉണക്കമുന്തിരി, ഏലം, ചുക്ക്, കല്‍ക്കണ്ടം, ജീരകം, പരിപ്പ് തുടങ്ങിയവ പമ്പയില്‍ ലബോറട്ടറിയിലാണ് പരിശോധിക്കുന്നത്. ഓഡിറ്റ് കാലം പരിശോധനാ ഫലങ്ങള്‍ വിലയിരുത്തിയപ്പോള്‍ 849 ഭക്ഷ്യസാധനങ്ങള്‍ പരിശോധിച്ചതില്‍ 834 എണ്ണം തൃപ്തികരം എന്നും 15 എണ്ണം തൃപകരമല്ല എന്നും കണ്ടെത്തി. തൃപ്തികരം എന്ന് റിപ്പോര്‍ട്ട് നല്കിയ പരിശോധന ഫലങ്ങളില്‍ 100 എണ്ണം വിശദമായി വിലയിരുത്തി എഫ്.എസ്.എസ്.എ.ഐ നിര്‍ദ്ദേശിച്ചിരിക്കുന്ന ഘടകങ്ങള്‍ കൃത്യമായി പരിശോധിച്ചില്ല എന്ന് വ്യക്തമായതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് ലബോറട്ടറികളിലും പരിശോധിക്കപ്പെടാതെ പോയ ഘടകങ്ങളില്‍ അഡിറ്റീവുകള്‍, ലോഹമാലിന്യങ്ങള്‍, കീടനാശിനി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നു. അതിനാല്‍ എല്ലാ ഘടകങ്ങളും പരിശോധിക്കാതെയാണ് സാമ്പിളുകള്‍ തൃപ്തികരം എന്ന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഓഡിറ്റില്‍ കണ്ടെത്തി. ആ നിലയ്ക്ക് എല്ലാവര്‍ഷവും ഭക്തര്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ നിശ്ചിയ പാലിക്കുന്നുണ്ടെന്ന് ഉറപ്പില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് അരവണ പ്രസാദം. അരവണപ്രസാദം ഭക്തജനങ്ങള്‍ക്ക് ടിന്നുകളിലാണ് നല്‍കുന്നത്. പ്രതിവര്‍ഷം ഏകദേശം 29 ലക്ഷം ലിറ്റര്‍ അരവണപ്രസാദമാണ് ശബരിമലയില്‍ നിര്‍മ്മിക്കുന്നത്. ടിന്നിന്റെ ലേബലിങ്ങളില് കാര്യമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകവിവരങ്ങള്‍, ഫുഡ് അഡിറ്റീവുകളെ സംബന്ധിച്ച ഡിക്ലറേഷന്‍, ഭക്ഷ്യനിര്മ്മാതാവിന്റെ പേരും പൂര്‍ണ്ണ വിലാസവും, ലോട്ട്/ഡ് വിവരങ്ങള്‍, മൊത്തം അളവ്, എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് ബാര്‍, നിര്‍മ്മിച്ച പായ്ക്കിംഗ് തീയതി, കാലഹരണപ്പെടുന്ന തീയതി, എന്നിവ വ്യക്തമായും കൃത്യതയോടെയും അല്ല രേഖപ്പെടുത്തുന്നതെന്നും ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: