കൊല്ലം: സിനിമാ താരങ്ങളായ മുകേഷും ഇന്നസെന്റും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തലുമായി നടന് ഷമ്മി തിലകന്. വിനയനെ വിലക്കിയതിനെ തുടര്‍ന്ന് സിനിമകളില്‍ നിന്നും പിന്മാറാനും അഡ്വാന്‍സ് തിരികെ നല്‍കാനും നിര്‍ബന്ധിച്ചു. നല്ല തുക പ്രതിഫലമായി കിട്ടേണ്ട ചിത്രത്തില്‍ നിന്നും ഇവരുടെ പ്രേരണ കാരണം പിന്മാറേണ്ടിവന്നെന്നും ഷമ്മി പറഞ്ഞു.
കെ.ബി ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകള്‍ അസംബന്ധമാണ്. ഗണേശിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസ് എടുക്കുന്നെന്നും ഷമ്മി ആരോപിച്ചു. ‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗമേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മിച്ച് നല്കി. മണ്ഡലത്തില്‍ വികസനം നടത്തേണ്ടത് സ്വന്തം എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണെന്നും അദേഹം പറഞ്ഞു.
തന്നെ കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമാണെന്ന് ഗണേഷ് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കെ.ബി ഗണേശ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകന്.
സംഘടനയ്ക്ക് വിശദീകരണം കൃത്യമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംഘടന അറിയിച്ചത്. എന്നാല്‍ എന്താണ് തൃപ്തികരമല്ലാത്തതെന്ന് തന്നെ അറിയിച്ചിട്ടില്ലെന്ന് ഷമ്മി തിലകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: