കോട്ടയം: വളരെ നാളുകള്‍ക്ക് ശേഷം പത്രസമ്മേളനത്തില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ജനപക്ഷം നേതാവ് പിസി ജോര്‍ജ്. വളരെ ആകാംഷയോടെയാണ് അദേഹത്തിന്റെ പത്രസമ്മേളനം കണ്ടത്. കുടുംബത്തെ നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അദേഹം നിരാശപ്പെടുത്തിയെന്നും ജോര്‍ജ് കത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
കത്തിന്റെ പൂര്‍ണരൂപം
“മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്*
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
അങ്ങയുടെ പത്രസമ്മേളനം വലിയ ആവേശത്തോടെയാണ് നോക്കിയിരുന്ന് പൂര്‍ണ്ണമായും ഞാന്‍ കണ്ടത്. അങ്ങ് എന്നെ നിരാശപ്പെടുത്തി. ഞാന്‍ പ്രതീക്ഷിച്ചത് സ്വര്‍ണകളളക്കടത്തിന്റെ പേരില്‍ ജനമനസ്സില്‍ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടില്‍ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളര്‍ത്തണമെന്നാണ് എന്റെ അഭിപ്രായം.
സ്നേഹപൂര്‍വ്വം
പി സി ജോര്‍ജ്”
പ്രതികരിക്കാൻ ഇവിടെ എഴുതുക: