തൃശൂര്‍: സഹ സംവിധായികയും നടിയുമായ അംബിക റാവു(58) അന്തരിച്ചു. വൃക്കരോഗമൂലം ചികില്‍സയിലിരിക്കെ തിങ്കള്‍ രാത്രി10.30ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഗ്രാമഫോണ്‍, മീശമാധവന്, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റെയും, അന്യര്‍, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലര്‍, വെട്ടം, രസികന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, അച്ചുവിന്റെ അമ്മ, കൃത്യം, ക്ലാസ്മേറ്റ്സ്, കിസാന്‍, പരുന്ത്, സീതാകല്യാണം, ടൂര്‍ണമെന്റ്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ,വൈറസ്, കുമ്പളങ്ങി നൈറ്റ്സ് , അനുരാഗ കരിക്കിന് വെള്ളം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു, തൊമ്മനും മക്കളും, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ എന്ന വേഷം ശ്രദ്ധേയമായ കഥാപാത്രമാണ്. തൃശൂരില്‍ സഹോദരന് തബല മൃദംഗം കലാകാരന് അജിത്തിന്റെ വീടായ തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തെ രാമേശ്വര ഭവനിലായിരുന്നു താമസം. മക്കള്‍: രാഹുല്‍, സോഹന്‍.
ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാര്‍, കോളേജ് കുമാരന്, ടു ഹരിഹര്‍ നഗര്‍, ലൗ ഇന്‍ സിങ്കപ്പൂര്‍, ഡാഡി കൂള്‍, ടൂര്‍ണമെന്റ്, ബെസ്റ്റ് ആക്ടര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പ്രണയം, സാള്‍ട് ആന്റ് പെപ്പര്‍, തിരുവമ്പാടി തമ്പാന്, ഫേസ് ടു ഫേസ്, അഞ്ച് സുന്ദരികള്‍, അനുരാഗ കരിക്കിന് വെള്ളം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും അസോസിയേറ്റായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: