Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു ദൈവങ്ങളെ അപമാനിച്ച കേസില്‍ ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍; നൂപുര്‍ ശര്‍മ്മയെ പ്രവാചക വിവാദത്തില്‍ കുടുക്കിയ ജേണലിസ്റ്റ്

നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികം വീഡിയോയില്‍ നിന്നും മൂന്ന് സെക്കന്‍റ് മാത്രം മുറിച്ച് മാറ്റി പ്രചരിപ്പിച്ച് അവരെ പ്രവാചക നിന്ദാ വിവാദത്തില്‍ കുടുക്കിയ ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിനാണ് അറസ്റ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 08:23 pm IST
in India

ന്യൂദല്‍ഹി: നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികം വീഡിയോയില്‍ നിന്നും മൂന്ന് സെക്കന്‍റ് മാത്രം മുറിച്ച് മാറ്റി പ്രചരിപ്പിച്ച് അവരെ പ്രവാചക നിന്ദാ വിവാദത്തില്‍ കുടുക്കിയ ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിനാണ് അറസ്റ്റ്.  

ദല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിച്ച പഴയ സമൂഹമാധ്യമപോസ്റ്റുകളുടെ പേരിലാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഈ ഫേസ് ബുക്ക് പോസ്റ്റുകള്‍ ഇന്‍റര്‍നെറ്റില്‍ ട്രെന്‍‍ഡായതോടെ തടിയൂരാന്‍ മുഹമ്മദ് സുബൈര്‍ തന്റെ ഫേസ് ബുക്ക് പേജ് തന്നെ പിന്‍വലിക്കുകയും വിവാദ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 (മനപൂര്‍വ്വം ഉപദ്രവിയ്‌ക്കല്‍), 153 (ലഹളയുണ്ടാക്കാന്‍ ആളുകളെ പ്രകോപിപ്പിക്കല്‍) എന്നീ അനുച്ഛേദങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 

മതങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ്. വ്യാജ വാര്‍ത്ത കണ്ടുപിടിക്കാനുള്ള വെബ്സൈറ്റാണ് ആള്‍ട്ട് ന്യൂസ്. വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. സുബൈര്‍ ട്വിറ്ററില്‍ വെട്ടിയെടുത്ത് പ്രചരിപ്പിച്ച നൂപുര്‍ ശര്‍മ്മയുടെ മൂന്ന് ഒരു മിനിറ്റ് വീഡിയോയുടെ പേരിലാണ് ഇന്ത്യയ്‌ക്കെതിരെ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ പ്രതികരിക്കാന്‍ ഇടയായത്. 

2022 ജൂണ്‍ 13ന് പ്രചാവക നിന്ദാവിവാദത്തെ തുടര്‍ന്ന് ഇന്ത്യയിലെ പല നഗരങ്ങളിലും കലാപങ്ങള്‍ നടന്നു. അന്ന് ട്വിറ്ററില്‍ ദി ഹോക് ഐ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ്  മുഹമ്മദ് സുബൈര്‍ ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്ന പോസ്റ്റുകളുടെയും ട്വീറ്റുകളുടെയും ചിത്രം പ്രചരിപ്പിച്ചിരുന്നു. ഹോക് ഐ പ്രചരിപ്പിച്ച സുബൈറിന്റെ ഒരു ട്വീറ്റ് ശിവലിംഗത്തെ അപമാനിക്കുന്ന ഒന്നാണ്. ശിവലിംഗത്തെ വത്തിക്കാന്‍ നഗരത്തിന്റെ രൂപവുമായി താരതമ്യം ചെയ്യുന്ന ട്വീറ്റായിരുന്നു അത്. 

രാമായണ്‍ ടിവി പരമ്പരയില്‍ രാമനായി അഭിനയിച്ച് അരുണ്‍ ഗോവിലിനെ അണ്‍ ഒഫീഷ്യല്‍ മുഹമ്മദ് സുബൈര്‍ എന്ന ഫേസ് ബുക്ക് പേജില്‍ കണക്കിന് പരിഹസിക്കുന്നുണ്ട്. ഇദ്ദേഹത്തിന് റോക്കറ്റ് ശാസ്ത്രത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ട് ഇനി ഐഎസ് ആര്‍ഒയില്‍ ജോലിക്കെടുക്കാം എന്നായിരുന്നു ഈ ട്വീറ്റ്. 

 ഭഗവാന്‍ ശ്രീരാമനെ വിമര്‍ശിച്ച അരുണ്‍ ഗോവിലിനെ  അണ്‍ഒഫീഷ്യല്‍ മുഹമ്മദ് സുബൈര്‍ എന്ന ഫേസ്ബുക്ക് പേജില്‍ വരുന്ന മറ്റൊരു പോസ്റ്റ് ഇതാണ്. വെള്ളത്തിനടിയില്‍ കിടക്കുന്ന ഒരു വിമാനത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങിനെയാണ്: ‘വെള്ളത്തിനടിയിലൂടെ പറക്കുന്ന പുഷ്പക വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തി. 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാവണന്‍ ഉപയോഗിച്ചിരുന്നതാണ് ഇത്. ‘

ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതിന് പുറമെ ഹിന്ദു വിശ്വാസത്തെയും സംസ്കൃത ഭാഷയെയും അദ്ദേഹം പല പോസ്റ്റുകളിലും വിമര്‍ശിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഹിന്ദു വിദ്വേഷ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെട്ടതോടെയാണ് അപകടം മണത്ത് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ കൂടിയായ മുഹമ്മദ് സുബൈര്‍ തന്റെ ഫേസ് ബുക്ക് പേജ് തന്നെ റദ്ദാക്കിയത്. ട്വിറ്ററില്‍ ഉപയോഗിച്ച വിവാദ ട്വീറ്റുകള്‍ വൈകാതെ നീക്കം ചെയ്യുകയും ചെയ്തു. 

Tags: 'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂസുബൈറിനെ അറസ്റ്റ് ചെയ്യൂarrestMohammadസുബൈര്‍മതനിന്ദനൂപുര്‍ ശര്‍മ്മമുഹമ്മദ് സുബൈര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.