ന്യൂദല്‍ഹി: ഇന്നു രാവിലെ ഏഴുവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 197.11 കോടി (1,97,11,91,329) പിന്നിട്ടു. 2,56,08,118 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.63 കോടി യിലധികം (3,63,25,473) കൗമാരക്കാര്‍ക്ക് കോവിഡ്19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്കി. 18-59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
ഇന്നു രാവിലെ ഏഴുവരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,08,715
രണ്ടാം ഡോസ് 1,00,61,938
കരുതല്‍ ഡോസ് 56,33,153
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,23,127
രണ്ടാം ഡോസ് 1,76,21,255
കരുതല്‍ ഡോസ് 1,00,17,163
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,63,25,473
രണ്ടാം ഡോസ് 2,26,05,533
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 6,03,10,898
രണ്ടാം ഡോസ് 4,83,94,953
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,81,18,357
രണ്ടാം ഡോസ് 50,02,44,468
കരുതല്‍ ഡോസ് 25,77,906
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,34,25,151
രണ്ടാം ഡോസ് 19,32,03,498
കരുതല്‍ ഡോസ് 23,70,927
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,72,35,709
രണ്ടാം ഡോസ് 12,06,58,820
കരുതല്‍ ഡോസ് 2,35,54,285
കരുതല്‍ ഡോസ് 4,41,53,434
ആകെ 1,97,11,91,329
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 94,420 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.22% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.57% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,208 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,27,87,606 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 17,073 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,03,604 പരിശോധനകള്‍ നടത്തി. ആകെ 86.10 കോടിയിലേറെ (86,10,15,683) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.39 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.62 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: