തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം നിര്‍ത്തിവച്ചു. ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. തുടർന്ന് ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ത്തത് പോലീസിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കരുടെ ഡയസിനു മുന്നില്‍ പ്ളക്കാര്‍ഡുകളുമായി അവര്‍ പ്രതിഷേധിച്ചു. കറുത്ത ഷര്‍ട്ടും കറുത്ത മാസ്കുമണിഞ്ഞാണ് യുവ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്.
ശൂന്യവേള ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.അട്യന്തരപ്രമേയം ഒഴിവാക്കി. സ്പീക്കറുടെ ഡയസിനുമുന്നില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: