ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ കെട്ടിച്ചമച്ച് നിഷ്കളങ്കരെ പ്രിതകളാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനെയും മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറിനെയും ജൂലൈ 2 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഹമ്മദാബാദ് കോടതിയാണ് ഞായറാഴ്ച വിധി പ്രസ്താവിച്ചത്.
ആര്‍.ബി. ശ്രീകുമാറിനെയും തീസ്ത സെതല്‍വാദിനെയും കോടതിയില്‍ ഹാജരാക്കി. ജൂലായ് രണ്ട് വരെ അവരെ റിമാന്‍റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. – ക്രൈംബ്രാഞ്ച് എസിപി ചുദാസമ പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും അറസ്റ്റ് ചെ്ത തീസ്ത സെതല്‍വാദയെ ഗൂജാറാത്ത് ഭീകരവാദ വിരുദ്ധ സംഘമാണ് അഹമ്മദാബാദില്‍ കൊണ്ട് വന്ന് ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. ഗൂഡാലോചനയില്‍ പങ്കാളിയായ ഇപ്പോള്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ട് ഐപിഎസിനെ വാറന്‍റില്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവരും. തീസ്ത സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നീ മൂവരുടെ ക്രിമില്‍ ഗൂഡാലോചന, വ്യാജതെളിവ് കെട്ടിച്ചമക്കല്‍ എന്നിവ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് നാലംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
2002ലെ ഗോധ്രാനന്തര കലാപത്തില്‍ സാക്കിയ ജാഫ്രി നല്‍കിയ കേസില്‍ സുപ്രീംകോടതി പ്രധാനമന്ത്രി മോദിയെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഈ കേസില്‍ മോദി ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ശ്രമിച്ച തീസ്ത സെതല്‍വാദ്, ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജഫ്രിയുമായി ചേർന്ന് പ്രവർത്തിക്കുകയും മോദിയെയും മറ്റുള്ളവരെയും കുടുക്കുക എന്ന ഉദ്ദേശ്യത്തില്‍ മൂവരും ചേര്‍ന്ന് തെളിവുകള്‍ കെട്ടിച്ചമയ്‌ക്കുകയും ചെയ്തു എന്നതാണ് കേസ്.
ടീസ്തയും ആർ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും വ്യാജ തെളിവുകൾ ഉണ്ടാക്കിയിരിക്കാമെന്നും, അത് പ്രധാനമന്ത്രിക്കെതിരായ കേസ് 16 വർഷം വരെ നീണ്ടു പോകാൻ കാരണമായിരിക്കാമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. തീസ്ത സെതല്‍വാദ ഈ കേസില്‍ സാക്കിയ ജാഫ്രിയുടെ വൈകാരികാവസ്ഥ മുതലെടുത്തുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയിൽ എടുത്തത്.
പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു. ഇതോടെയാണ് കോടതി ടീസ്തയെ റിമാൻഡ് ചെയ്തത്.
അതേസമയം, ഗോധ്രാനന്തര കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കില്ലെന്ന വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചിരുന്നു. സാക്കിയ ജഫ്രി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: