Categories: India

വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്

ഭാര്യമാരെ സ്വാധീനിച്ച് വിമത ശിവസേന എംഎല്‍എമാരെ വശത്താക്കാനും അവരുടെ നീക്കങ്ങള്‍ അറിയാനും ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ ഞായറാഴ്ച രംഗത്തിറങ്ങി. അതിനിടെ ഉദ്ധവ് താക്കറെയുടെ കൂടെയുണ്ടായിരുന്ന ഒരു മന്ത്രി കൂടി ഞായറാഴ്ച വിമതരുടെ കൂടെ കൂടി.

Published by

മുംബൈ: ഭാര്യമാരെ സ്വാധീനിച്ച് വിമത ശിവസേന എംഎല്‍എമാരെ വശത്താക്കാനും അവരുടെ നീക്കങ്ങള്‍ അറിയാനും ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ ഞായറാഴ്ച രംഗത്തിറങ്ങി. അതിനിടെ ഉദ്ധവ് താക്കറെയുടെ കൂടെയുണ്ടായിരുന്ന ഒരു മന്ത്രി കൂടി ഞായറാഴ്ച വിമതരുടെ കൂടെ കൂടി.  

ഉന്നത-സാങ്കേതികവിദ്യ വിദ്യാഭ്യാസമന്ത്രിയായ ഉദയ് സാമന്താണ് വിമതശിവസേന എംഎല്‍എമാര്‍ താമസിക്കുന്ന അസമിലെ ഗോഹട്ടിയിലേക്ക് പുറപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഫോണ്‍ ബന്ധം ഞായറാഴ്ച വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.  പിന്നീട് ഇദ്ദേഹം ഗുവാഹത്തിയിലേക്കുള്ള ഫ്ളൈറ്റില്‍ കയറുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

ഭര്‍ത്താക്കന്മാരോട് സംസാരിച്ച് അവരെ ഉദ്ധവ് താക്കറെയുടെ ക്യാമ്പിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് രശ്മി താക്കറെ ഭാര്യമാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. നിരവധി വിമത എംഎല്‍എമാരുടെ ഭാര്യമാരുമായി രശ്മി താക്കറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക