ന്യൂദല്‍ഹി: അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍ ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മന് കി ബാത്തിന്റെ’ 90-ാം എപ്പിസോഡിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അടിയന്തരാവസ്ഥയുടെ 45-ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ”അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നാം മറക്കരുത്.”- പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ വാക്കുകള്‍ – അടിയന്തരാവസ്ഥക്കാലത്ത് എല്ലാ അവകാശങ്ങളും അപഹരിക്കപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഈ അവകാശങ്ങളില്‍ ഉള്‍പ്പെടുന്നു. ആ സമയത്ത്, ഇന്ത്യയിലെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമുണ്ടായി. രാജ്യത്തെ കോടതികള്‍, എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍, പത്രങ്ങള്‍, എല്ലാം നിയന്ത്രണത്തിലാക്കപ്പെട്ടു. എന്നാല്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ അടിയന്തരാവസ്ഥ ഒഴിവാക്കി രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചു. സ്വേച്ഛാധിപത്യ മനോഭാവത്തെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പരാജയപ്പെടുത്തുന്നതിന് ലോകത്ത് ഇതുപോലൊരു ഉദാഹരണം കണ്ടെത്താന്‍ പ്രയാസമാണ്. അടിയന്തരാവസ്ഥയില്‍ നമ്മുടെ നാട്ടുകാരുടെ സമരങ്ങള്‍ക്ക് സാക്ഷിയാകാനും അതില്‍ പങ്കാളിയാകാനും എനിക്ക് ഭാഗ്യമുണ്ടായി. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നാം മറക്കരുത്. ഭാവി തലമുറയും ഇത് മറക്കരുത്.
മാലിന്യത്തില്‍നിന്ന് വരുമാനം കണ്ടെത്താന്‍ കഴിയുന്ന ആശയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പുതുച്ചേരിയിലെ ഐസ്വാളിനെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത്തരം പദ്ധതികള്‍ പ്രചോദനകരമാണെന്നും. ഇത്തരം ശ്രമങ്ങള്‍ പ്രചോദനം നല്‍കുക മാത്രമല്ല, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള ഇന്ത്യയുടെ പ്രചാരണത്തിന് ഊര്‍ജം പകരുമെന്നും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: