തിരുവനന്തപുരം : കടല്‍ മാര്‍ഗം സംസ്ഥാനത്തേയ്ക്ക് മയക്കുമരുന്നുകള്‍ എത്തുന്നുണ്ട്. കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്. അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥി യുവജന സംഘടനകളിലെ ഏറിയ പങ്ക് ആളുകളും മദ്യപിക്കുന്നവരാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഒരു ബോട്ടില്‍ നിന്നുമാത്രം 1500 കോടിയുടെ മയക്കുമരുന്ന് കേരള തീരത്തെത്തിയ ഒരു ബോട്ടില്‍ നിന്നും പിടികൂടിയിട്ടുണ്ട്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം മയക്കുമരുന്നെത്തുന്നതായാണ് വിവരം. മയക്കുമരുന്ന് മദ്യം തുടങ്ങിയ ലഹരി വസ്തുക്കളില്‍ നിന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്രിക്കാന്‍ നമുക്ക് സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: