Categories: Astrology

വാരഫലം

ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെ

Published by

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

കുടുംബത്തിലെ വിഷമതകളും അഭിപ്രായ വ്യത്യാസങ്ങളും ഒരളവോളം അവസാനിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തും. കുടുംബത്തില്‍ ചില മംഗള കാര്യങ്ങളുണ്ടാവാനിടയുണ്ട്. ഷെയറില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

ഭൂമി വില്‍പ്പനയില്‍ വന്‍തോതിലുള്ള വരുമാന വര്‍ധന ഉണ്ടാകും. പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷികാദായം വര്‍ധിക്കും. പിതൃസ്വത്തില്‍ മേല്‍ അവകാശത്തര്‍ക്കമുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

കുടുംബജീവിതം സുഖകരമായിരിക്കും. കുടുംബസ്വത്തുക്കള്‍ കൈകാര്യം ചെയ്യാനാവസരമുണ്ടാകും. നിരവധി കാലമായി വച്ചുപുലര്‍ത്തുന്ന പ്രധാന ആഗ്രഹങ്ങള്‍ സാധിക്കും. വൃദ്ധജനങ്ങള്‍ക്ക് മജ്ജ സംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടേക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ആലോചനാപൂര്‍വമല്ലാത്ത സംസാരം വഴി പ്രശ്‌നങ്ങള്‍ ഉളവാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക നില ഉയരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും. നഴ്‌സിങ്ങുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാകും. കര്‍മവ്യാപാര മണ്ഡലങ്ങളില്‍ നല്ല ഉയര്‍ച്ചയുണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ദൂരയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവരും. വൈദ്യുത വസ്തുക്കളുമായോ പ്രവൃത്തിയുമായോ മെച്ചമുണ്ടാകുമെങ്കിലും സ്വന്തം ആള്‍ക്കാരുമായി ഇടയാനുള്ള സന്ദര്‍ഭങ്ങളുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

ഹര്‍ജികളും നിവേദനങ്ങളും മാനിക്കപ്പെടും. കുടുംബത്തില്‍ സമാധാനമുണ്ടാകും. നല്ല സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിയും. ജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. ശാരീരികാരോഗ്യം തൃപ്തികരമായിരിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

വിദേശത്തുനിന്ന് സന്തോഷകരമായ ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്. ദൂരയാത്രകള്‍ക്ക് അവസരമുണ്ടാകും. പരസ്യങ്ങള്‍, എജന്‍സി ഏര്‍പ്പാടുകള്‍ തുടങ്ങിയവ മുഖേന ആദായം പ്രതീക്ഷിക്കാം. ആഭരണവ്യാപാരികള്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. തന്നിലും പ്രായമുള്ളവര്‍ മുഖേന നേട്ടമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രൊമോഷന്‍ സാധ്യത തെളിഞ്ഞുവരും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സഹോദരങ്ങള്‍, മാതുലന്‍ എന്നിവരില്‍ നിന്ന് സഹായസഹകരണങ്ങള്‍ ഉണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പലതരം ആഘോഷങ്ങള്‍, ഉത്സവങ്ങളിലും പങ്കുചേരും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭം കുറഞ്ഞുവരാം. ഊമക്കത്തുകളും വാറോലകളും ഭയപ്പെടണം. പൂര്‍വിക സ്വത്തിന്റെ രേഖകളെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ബാങ്കുകളിലും സര്‍വീസ് സംഘടനകളിലും മറ്റും ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ഷെയറുകളില്‍ നല്ല രീതിയില്‍ വരുമാനം വര്‍ധിക്കും.  പല കാര്യങ്ങളിലും ത്യാഗ സന്നദ്ധത പ്രകടിപ്പിക്കും. ചില ദൈവിക കര്‍മങ്ങള്‍ നിര്‍വഹിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വാഹനങ്ങള്‍ മുഖേന നേട്ടമുണ്ടാകും. പണം കൈകാര്യം ചെയ്യുമ്പോള്‍ നല്ല ശ്രദ്ധ വേണം. പാര്‍ട്ണര്‍ മുഖേന കിട്ടേണ്ട പണം കിട്ടാന്‍ താമസം നേരിടും. എതിര്‍പ്പുകളെ അതിജീവിക്കുവാന്‍ ശ്രമിക്കും.  

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

മനസ്സിന് ഉന്മേഷവും കാര്യങ്ങളില്‍ പുരോഗതിയുമുണ്ടാകും. ഉന്നതരായ വ്യക്തികളില്‍നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ മുതലായവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. പൂര്‍വിക സ്വത്ത് കൈവശം വന്നുചേരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Astrology