തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണി ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫും പ്രതി. എസ്എഫ്‌ഐ വയനാട് മുന്‍ വൈസ് പ്രസിഡന്റ് അവിഷിത് കെ.ആറിനെയാണ് പോലീസ് പ്രതി ചേര്‍ത്ത്. അവിഷിത്ത് അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ,വിഷയത്തില്‍ പിണറായി സര്‍ക്കാരും പ്രതിക്കൂട്ടിലാകുകയാണ്.
അതേസമയം, ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയുടെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ടും പൊലീസ് നടപടിയെടുത്തില്ല. ബഫര്‍സോണും എസ്എഫ്‌ഐയുമായി ബന്ധമെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെങ്കില്‍ അത് സ്‌റ്റേറ്റ് ആണ് ചെയ്യണ്ടതെന്നും അഭിപ്രായപ്പെട്ടു. വയനാട്ടില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്നും സതീശന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: