മുംബൈ: ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാരെ വരുതിയിലാക്കാന്‍ നവരസങ്ങളും അഴിച്ചുവിട്ടുള്ള സമാധാനശ്രമങ്ങളായിരുന്നു ഉദ്ധവ് താക്കറെ ഇതുവരെ ചെയ്തത്. എന്നാല്‍ അത് ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ശിവസേന തനിനിറം പുറത്തെടുക്കുകയാണ്. ശിവസേന പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തെരുവില്‍ അക്രമത്തിനായി ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ഉള്ളതിനാല്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ സന്ദേശം നല്‍കിയിട്ടുണ്ട്.
വിമത ശിവസേന എംഎല്‍എ മങ്കേഷ് കുദല്ക്കറുടെ മുംബൈയിലെ ഓഫീസ് തകര്‍ക്കുന്നു:
വെള്ളിയാഴ്ച നഗരത്തില്‍ വിവിധ ഇടങ്ങളില്‍ ശിവസേന പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. വെള്ളിയാഴ്ച നടന്ന നേതൃയോഗത്തിന് ശേഷം വെല്ലുവിളിയുടെ സ്വരമായിരുന്നു ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പുറത്തെടുത്തത്:”ഫ്ലോറ് ടെസ്റ്റ് (വിശ്വാസവോട്ട്) ആണെങ്കില്‍ അത്, ഫയല്‍ ടെസ്റ്റ് (തീക്കളി) ആണെങ്കില്‍ അങ്ങിനെ”- എന്നായിരുന്നു ഈ വെല്ലുവിളി. വ്യാഴാഴ്ച രാവിലെ മുതല്‍ മകന് ആദിത്യ താക്കറെയും അച്ഛന് ഉദ്ധവ് താക്കറെയും ശിവസേനയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിമതരുടെ നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിക്കുന്നു:
പിന്നീട് ശരത് പവാര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കളുമായി ചര്‍ച്ച നടത്തി. രാജിവെയ്ക്കേണ്ട, പൊരുതി നില്ക്കാം എന്ന ധാരണയാണ് ഉരുത്തിരിഞ്ഞതെന്ന് വേണം കരുതാന്‍.
വിമത ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡെയുടെ പോസ്റ്റുകള്‍ തകര്‍ക്കുന്നു:
ശിവസേന പ്രവര്‍ത്തകര്‍ ഇപ്പോള്‍ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയാണ്. വിമത ക്യാമ്പിലുള്ള ഒരു ദളിത് എംഎല്‍എയായ മങ്കേഷ് കുദല്ക്കറുടെ മുംബൈയിലെ ജുനാ ഭട്ടിയിലെ ഓഫീസ് അടിച്ചു തകര്‍ത്തു. വിമതരുടെ നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിച്ചു. നാസിക്കില്‍ ഉയര്‍ത്തിയെ ബാല്‍ താക്കറെയുടെ പിന്‍ഗാമിയായി വാഴ്ത്തുന്ന പോസ്റ്റുകളിലാണ് കരി ഓയില്‍ ഒഴിച്ചത്. ഏക് നാഥ് ഷിന്‍ഡെയ്ക്കും മറ്റ് വിമത നേതാക്കള്‍ക്കും എതിരെ മുദ്രാവാക്യവും മുഴക്കി. മറ്റൊരു ശിവസേന വിമത നേതാവും എംഎല്‍എയുമായി ദിലീപ് ലാന്‍ഡെയുടെ ചാന്ദിവലി നിയമസഭാ മണ്ഡലത്തിലെ പോസ്റ്ററുകള്‍ നശിപ്പിച്ചു. ഇതിനിടെ ഏക് നാഥ് ഷിന്‍ഡെ വിമത നേതാവ് യാമിനി ജാധവ് എംഎല്‍എ നേതാക്കള്‍ക്കെതിരെ പരാതി പറയുന്ന വീഡിയോ പുറത്തുവിട്ടു. താന്‍ ക്യാന്‍സര്‍ ബാധിച്ച് കിടക്കുമ്പോള്‍ ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള ഒരു ശിവസേന നേതാവും തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു യാമിനി ജാധവിന്റെ പരാതി.
വിമത ശിവസേന എംഎല്‍എ യാമിനി ജാധവിന്റെ പരാതി പറയുന്ന വീഡിയോ:
ശിവസേന പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് തിരിയുന്ന വാര്‍ത്തയറിഞ്ഞ ഉടന്‍ വൈകാതെ പ്രതികരണവുമായി ഏക് നാഥ് ഷിന്‍ഡെ എത്തി. ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: