ഗുവാഹത്തി: ആസാമിലെ വെള്ളപ്പൊക്കത്തില്‍ മരണം 108 ആയി. മിക്കയിടങ്ങളിലും വെള്ളമിറങ്ങിത്തുടങ്ങിയത് നേരിയ ആശ്വാസമായി. ആസാമിലെ സില്‍ച്ചാറിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടിതല്‍ ബാധിച്ചത്. ഇവിടെ സ്ഥിതി ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവുമടങ്ങുന്ന വലിയൊരു സംഘമാണ് സില്‍ച്ചാറില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ ഇവിടം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയിരുന്നു. സാഹചര്യം കേന്ദ്രം തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാ സഹായവും നല്‍കാന്‍ സംസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഭക്ഷ്യ-കുടിവെള്ള-മരുന്ന് ക്ഷാമവും രൂക്ഷമായി. ഇവയെല്ലാം വ്യോമസേനയുടെ ഹെലികോപ്ടറില്‍ നിന്ന് എറിഞ്ഞുകൊടുക്കുകയാണ്. 32 ജില്ലകളിലായി അന്‍പത്തിനാല് ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. 173 റോഡുകളും 20 പാലങ്ങളും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: