കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന പോലീസ് മേധാവി. കേസില്‍ മെമ്മറി കാര്‍ഡ് വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ കോടതി സംസ്ഥാന പോലീസിന്റെ അഭിപ്രായം തേടിയതിനെ തുടര്‍ന്നാണ് നടപടി.
ദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടെന്നും മെമ്മറി കാര്‍ഡ് ലാബിലയച്ച് വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി കോടതിയില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചത്. കേസില്‍ ചൊവ്വാഴ്ച വാദം തുടരും. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അതേസമയം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.
വിശദമായ പരിശോധനയ്ക്ക് മെമ്മറി കാര്‍ഡ് വിധേയമാക്കുമ്പോള്‍ നിലവിലെ ഹാഷ് വാല്യുവില്‍ മാറ്റം വരുമെന്ന് സംസ്ഥാന ഫോറന്‍സിക് ലാബ് അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്മെമ്മറി കാര്‍ഡില്‍ വീണ്ടും പരിശോധന നടത്തണമെന്ന ആവശ്യത്തെ ദിലീപ് എതിര്‍ത്തു. തുടരന്വേഷണം വൈകിപ്പിക്കാനാണ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നാണ് ദിലീപിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: