കല്‍പ്പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐക്കാര്‍ അടിച്ചു തകര്‍ത്തു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിന്നില്ലെന്നും ഇടപെടുന്നില്ലെന്നും ആരോപിച്ചായിരുന്നു ആക്രമണം. എംപി ഇഡി ഓഫിസുകള്‍ കയറി ഇറങ്ങുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു. എംപിയുടെ ഓഫിസിലേക്കുള്ള മാര്‍ച്ച് വളരെ പെട്ടന്ന് അക്രമസക്തമാവുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കെ എസ്എഫ്ഐക്കാര്‍ ഓഫിസില്‍ കയറി ഫര്‍ണിച്ചറുകളും വാതിലുകളും തകര്ക്കുകയായിരുരുന്നു. ഓഫിസ് സ്റ്റാഫിനേയും എസ്എഫ്ഐക്കാര്‍ മര്‍ദിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് കോണ്‍ഗ്രസുകാരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: