Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആദര്‍ശം മറന്നു; ഉദ്ധവ് സ്വയം കുഴിതോണ്ടി

തെരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ ലഭിച്ച ബിജെപിയെ അകറ്റി 56 സീറ്റുകള്‍ മാത്രമുള്ള സേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കി അധികാരം പിടിച്ചെടുത്തു. ആദര്‍ശവും ഹിന്ദുത്വമെന്ന അടിസ്ഥാന ആശയവും മറന്നുള്ള സഖ്യത്തിനെതിരെ അന്നേ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും എതിര്‍പ്പും രോഷവും ഉണ്ടായിരുന്നു. ബാല്‍ താക്കറെയുടെ ഉറ്റ അനുയായി ഏകനാഥ് ഷിന്‍ഡെ അടക്കമുള്ളവര്‍ ഈ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 24, 2022, 05:35 am IST
in Main Article

അനില്‍. ജി

വെറും രണ്ടരവര്‍ഷം ഉന്തിത്തള്ളിനീക്കിയ മഹാവികാസ് അഘാഡി പൊളിയുമ്പോള്‍ മഹാരാഷ്‌ട്രയില്‍ കരുത്താര്‍ജ്ജിക്കുന്നത് ഹിന്ദുത്വം തന്നെ. ഹിന്ദുത്വത്തിന്റെ കരുത്തില്‍ മറാത്താ സ്വാഭിമാനമായിരുന്നു ബാല്‍ താക്കറെ രൂപീകരിച്ച് പോറ്റി വളത്തിയ ശിവസേനയുടെ അടിത്തറ. അതില്‍ ഉറച്ചുനിന്ന് ബിജെപിയുമായി കൈകോര്‍ത്ത് ആ സഖ്യം നേടിയ വിജയങ്ങള്‍  മറാത്ത ജനതയെ ശക്തരാക്കി.  

ബാല്‍ താക്കറെയുടെ കാലത്തൊരിക്കലും ആ സഖ്യം സ്വന്തം അടിത്തറ മറന്നിട്ടില്ല. അതുകൊണ്ടുതന്നെ ജനവും ആ സഖ്യത്തെ കൈ നീട്ടി സ്വീകരിച്ചു, അധികാരത്തിലേറ്റി ലാളിച്ചു. എന്നാല്‍ താക്കറെയുടെ വിയോഗത്തോടെ  പാര്‍ട്ടി, മകന്‍ ഉദ്ധവ് താക്കറെയുടെ കൈകളിലായി. ആദര്‍ശമോ ആത്മാഭിമാനമോ ഇല്ലാത്ത ഉദ്ധവ് കൈക്കൊണ്ട നടപടികള്‍ താക്കറെയുടെ മരുമകന്‍ രാജ് താക്കറെയെ വരെ പാര്‍ട്ടിയില്‍ നിന്നകറ്റി. മഹാരാഷ്‌ട്ര നവ നിര്‍മ്മാണ സേനയെന്ന പാര്‍ട്ടിയുടെ രൂപീകരണത്തിലാണ് അതെത്തിയത്.

ഉദ്ധവിന്റെ ഇത്തരം സമീപനമാണ് ശിവസേനയുടെ സ്വാഭാവിക സഖ്യകക്ഷിയായ ബിജെപിയെപ്പോലും അകറ്റിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഈ ഭിന്നത ശക്തമായി. സഖ്യം തന്നെ തകര്‍ന്നു. ഉദ്ധവിന്റെ അധികാരക്കൊതി കൂടിയായതോടെ ബന്ധം ശിഥിലമായി. തെരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ ലഭിച്ച ബിജെപിയെ അകറ്റി 56 സീറ്റുകള്‍ മാത്രമുള്ള സേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കി അധികാരം പിടിച്ചെടുത്തു. ആദര്‍ശവും ഹിന്ദുത്വമെന്ന അടിസ്ഥാന ആശയവും മറന്നുള്ള സഖ്യത്തിനെതിരെ അന്നേ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും എതിര്‍പ്പും രോഷവും ഉണ്ടായിരുന്നു. ബാല്‍ താക്കറെയുടെ ഉറ്റ അനുയായി ഏകനാഥ് ഷിന്‍ഡെ അടക്കമുള്ളവര്‍  ഈ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തതാണ്. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം തള്ളിയാണ് മഹാവികാസ് അഘാഡി രൂപീകരിച്ചതും അധികാരം പിടിച്ചെടുത്തതും. അതിനുശേഷമുള്ള രണ്ടര വര്‍ഷം ആദര്‍ശം മറന്നുള്ള ഭരണമായിരുന്നു.  വീര സവര്‍ക്കറെപ്പോലുള്ള ധീര ദേശാഭിമാനികളുടെ പേരില്‍  പലരും വിവാദം മനഃപൂര്‍വ്വം ഉണ്ടാക്കിയപ്പോള്‍, കോണ്‍ഗ്രസ് അടക്കം വിവാദങ്ങളെ തുണച്ചപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കേണ്ട ശിവസേന മൗനം പാലിച്ചു. മഹാരാഷ്‌ട്രയുടെ അഭിമാനമുയരേണ്ട പല സമയത്തും  കോണ്‍ഗ്രസിന് വഴിപ്പെട്ട്, അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഉദ്ധവ് ആദര്‍ശം ബലികഴിച്ചു. എന്‍സിപിയിലെ അനില്‍ ദേശ്മുഖിനെപ്പോലുള്ള അഴിമതിക്കാര്‍ കോടികള്‍ കൊള്ളയടിച്ചപ്പോള്‍ ഒന്നും ചെയ്തില്ല. മന്ത്രിയായിരുന്ന ദേശ്മുഖ് പോലീസിനെ ഉപയോഗിച്ച് കോടികള്‍ പിരിച്ചു തട്ടിയെടുത്ത സംഭവം ഉദ്ധവ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു.

മറ്റൊരു എന്‍സിപി നേതാവായ നവാബ് മാലിക്കിന്റെ കള്ളപ്പണ ഇടപാടുകളും ദാവൂദിനെപ്പോലുള്ള രാജ്യദ്രോഹികളുമായുള്ള ബന്ധവും സര്‍ക്കാരിനെ മുള്‍മുനയിലാക്കിയപ്പോഴും എന്‍സിപിയെ താക്കീത് ചെയ്യാന്‍ പോലും ശിവസേനക്കായില്ല. ദാവൂദുമായി ബന്ധമുള്ള ഇയാള്‍ ദാവൂദിന്റെ സ്വന്തക്കാരുമായി വസ്തു ഇടപാടുകള്‍ പോലും നടത്തി. ഇതിനെതിരെ വലിയ ജനരോഷം ഉയര്‍ന്നു. ഉദ്ധവ് അതൊന്നും കണ്ടതായി നടിച്ചില്ല. പകരം കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായി ശ്രമം. ഇത്തരം അടിത്തറകള്‍ മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് അന്തിമമായി ഉദ്ധവിന് വിനയായത്.

പാര്‍ട്ടി നേതാക്കള്‍ക്കും  പ്രവര്‍ത്തകര്‍ക്കും ഉദ്ധവ് അപ്രാപ്യനായിരുന്നു. ഉദ്ധവിനെ കാണാന്‍ വേണ്ടി നേതാക്കള്‍ക്കു പോലും കാത്തുകെട്ടിക്കിടക്കേണ്ടിവന്നു.

ഷിന്‍ഡെ താക്കറെയുടെ ശിഷ്യന്‍

അതേ സമയം പാര്‍ട്ടിയില്‍ എതിര്‍പ്പിന്റെ കുന്തമുന ഉയര്‍ത്തിയ ഏകനാഥ് ഷിന്‍ഡെ ബാല്‍ താക്കറെയുടെ അരുമ ശിഷ്യനായിരുന്നു. പാര്‍ട്ടി ആദര്‍ശങ്ങള്‍ പണയം വച്ച സമയത്തെല്ലാം ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കി. ഉദ്ധവ് വകവെച്ചില്ല.  ഷിന്‍ഡെയെ മന്ത്രിയാക്കിയെങ്കിലും ഒതുക്കി. അദ്ദേഹത്തിന്റെ വകുപ്പില്‍ ഉദ്ധവും മകന്‍ ആദിത്യയും നിരന്തരം ഇടപെട്ടു. എന്‍സിപിയും കോണ്‍ഗ്രസും സേനാ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ പോലും കടന്നു കയറി. ഒന്നും ഉദ്ധവ് അറിഞ്ഞില്ല.

പാര്‍ട്ടിയിലെ കരുത്തനായിരുന്ന ഷിന്‍ഡെക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നല്കിയില്ല. പരിഗണന പോലും ലഭിക്കാതെ പാര്‍ശ്വവത്കരിക്കപ്പെട്ടു. അതിലുള്ള രോഷമാണ് ഒടുവില്‍ പൊട്ടിത്തെറിച്ചതും ഉദ്ധവിന്  മുഖ്യമന്ത്രി പദം പോലും നഷ്ടപ്പെട്ടതും. ഷിന്‍ഡെ ഇടഞ്ഞതോടെ ഒന്നും രണ്ടുമല്ല ഏതാണ്ട് മുഴുവന്‍ എംഎല്‍എമാരും അദ്ദേഹിനൊപ്പം ഓടിയെത്തി. ഗുജറാത്തിലേക്കും പിന്നെ ആസാമിലേക്കും പോകുന്ന സമയത്തു പോലും 55 സേനാ എംഎല്‍എമാരില്‍ 35 പേരും ഷിന്‍ഡെയ്‌ക്ക് ഒപ്പമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ കരുത്താണ് വെളിവാക്കിയത്.  

മുഖ്യമന്ത്രിയും ബാല്‍ താക്കറെയുടെ മകനുമായ ഉദ്ധവിന് സ്വന്തം എംഎല്‍എമാരെ പോലും കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല എന്നാത് നിസ്സാരമല്ല. എംഎല്‍എമാരിലും അണികളിലും പോലും സ്വാധീനമില്ലാത്തയാളായി മുഖ്യമന്ത്രി മാറിയെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്നാണര്‍ത്ഥം.  വരും ദിവസങ്ങളില്‍ ഉദ്ധവ് കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടും എന്നതില്‍ തര്‍ക്കമില്ല. ശിവസേനയില്‍ ഉദ്ധവ് ഒന്നുമല്ലാതാകും.  പാര്‍ട്ടി ബാല്‍ താക്കറെയുടെ യഥാര്‍ത്ഥ അനുയായി ആയ ഷിന്‍ഡെയുടെ കൈകളില്‍ എത്തുന്നുവെന്നത് ആശ്വാസകരമാകും.

Tags: മഹാരാഷ്ട്രരാഷ്ട്രീയംcrisisഏക്നാഥ് ഷിന്‍‍ഡെUddhav Thackeray
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.