ലക്നൗ: വിവാഹചടങ്ങിനിടെ സ്വന്തം തോക്കില്‍ നിന്ന് വരന്റെ വെടിയേറ്റ് ജവാന്‍മരിച്ചു.ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രാ ജില്ലയിലാണ് സംഭവം.ബാബുലാല്‍ യാദവാണ് മരിച്ചത്.വിവാഹത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ വരന് ബാബു ലാലിന്റെ തോക്ക് വാങ്ങി മുകളിലേക്ക് വെടിവെച്ചു.ഇതിനിടെ ലക്ഷ്യം തെറ്റി താഴെനിന്ന ബാബുലാലിന് വെടിയേറ്റു.
ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.ബാബുലാലിന്റെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തു.തോക്ക് പിടിച്ചെടുക്കുകയും, വരനെ അറസ്റ്റ് ചെയ്തു.ലൈസന്‍സ് ഉളള തോക്ക് ആണെങ്കിലും പൊതുസ്ഥലത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: