Categories: Kerala

കെ.ടി. ജലീലിന്റെ പരാതിയില്‍ സരിത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു; കസ്റ്റഡിയിലെടുത്തത് പതിവ് നടപടികള്‍ പാലിക്കാതെ

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം. ശിവശങ്കര്‍, കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ജലീല്‍ കേസ് നല്‍കിയത്.

Published by

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ എറണാകുളം പോലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നു. മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന കേസില്‍ ആണ്  സരിത്തിനെ ചോദ്യം ചെയ്യുന്നത്. തന്നേയും മുഖ്യമന്ത്രിയേക്കെതിരെയുയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.  

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം. ശിവശങ്കര്‍, കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ജലീല്‍ കേസ് നല്‍കിയത്. സ്വപ്‌നയും പി.സി. ജോര്‍ജുമാണ് കേസില്‍ പ്രതികളായുള്ളത്.  

മുഖ്യമന്ത്രി പിണറായി വിജയന്‍ 2016-ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന് പിന്നാലെ ലൈഫ് മിഷന്‍ കേസില്‍ നാടകീയമായി സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള വിജിലന്‍സിന്റെ പതിവ് നടപടികള്‍ തെറ്റിച്ചാണ് അതിവേഗം സരിത്തിനെ കൊണ്ടുപോയത്. ഈ കേസില്‍ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തതാണ്.  

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നുണ്ട്. സ്വപ്നയെ ഇഡി ബുധനാഴ്ച അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ സ്വപ്ന നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കോടതിയില്‍ നല്‍കിയ മൊഴിയില്‍ സ്വപ്ന ഉറച്ചു നിന്നതായാണ് സൂചന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക