മുംബൈ : മഹാരാഷ്ട്ര ശിവസേന നേതാക്കളിലെ മൂന്ന് പേര് കൂടി വിമത ക്യാമ്പിലേക്ക് എത്തിയതോടെ മഹാ വികാസ് അഖാഡി സര്‍ക്കാരിന്റെ നിലനില്പ്പല് ഒന്നുകൂടി പരുങ്ങലിലേക്കെത്തി. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതെ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഉള്ളത്. ഇതിനെതിരെ ഉദ്ധവ് താക്കറെ രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്. ഇതിനായി ഔദ്യോഗിക വസതിയും ഉദ്ധവ് ഒഴിഞ്ഞു.
ശിവസേന നേതാക്കളില്‍ ഭൂരിഭാഗവും ഏക്നാഥ് ഷിന്‍ഡേയ്ക്കൊപ്പം നിന്നതോടെ ശിവസേനയുടെ ചിഹ്നം അടക്കം നേടി പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷമാക്കാനും വിമതര്‍ നീക്കം തുടങ്ങി. ശിവസേന എംഎല്‍എമാരില്‍ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണെന്നും, ചിഹ്നം തങ്ങള്‍ക്കനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് വിമതരുടെ തീരുമാനം.
അതേസമയം സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായതോടെ ഉദ്ധവ് വകുപ്പ് സെക്രട്ടറിമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്‍സിപി മേധാവി ശരദ് പവാറിന്റെ അധ്യക്ഷതയില്‍ എന്‍സിപി നേതാക്കളും യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ശിവസേന എംഎല്‍എമാരായ കൂടി വിമത ക്യാംപില്‍ ചേരാന്‍ അസമിലെ ഗുവാഹത്തിയിലെത്തി. സാവന്ത്വാഡിയില്‍ നിന്നുള്ള ദീപക് കേശകര്‍, ചെമ്പൂരില്‍ നിന്നുള്ള മങ്കേഷ് കുടല്‍ക്കര്‍, ദാദറില്‍ നിന്നുള്ള സദാ സര്‍വങ്കര്‍ എന്നിവരാണ് പുതിയതായി വിമത സംഘത്തിലേക്ക് എത്തിയത്. ബുധനാഴ്ച രാത്രി മൂന്ന് ശിവസേന എംഎല്‍മാരും ഒരു സ്വതന്ത്രനും വിമത ക്യാംപില്‍ ചേര്‍ന്നിരുന്നു. ഇതോടെ 36 ശിവസേന എംഎല്‍എമാരും അഞ്ച് സ്വതന്ത്ര എംഎല്‍എമാരും ഉള്‍പ്പെടെ ഏക്നാഥ് ഷിന്‍ഡെയ്ക്ക് ഒപ്പമുള്ളവരുടെ എണ്ണം 41 ആയി. പാര്‍ട്ടി പിടിക്കാന്‍ ഇനി വിമത പക്ഷത്ത് ഒരു എംഎല്‍എയുടെ കുറവുമാത്രമാണുള്ളത്. തന്റെ ഒപ്പമുള്ളവരുടെ പട്ടിക ഇന്ന് പുറത്തുവിടുമെന്ന് ഷിന്‍ഡെ പറഞ്ഞു.
അതിനിടെ ശിവസേന- കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന്റെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് സാധാരണ ശിവസേന പ്രവര്‍ത്തകരാണെന്നും സഖ്യകക്ഷികള്‍ക്ക് മാത്രമാണ് ഗുണമുണ്ടായതെന്നും ഷിന്‍ഡെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ താല്പര്യത്തിനനുസരിച്ച് തീരുമാനമെടുക്കേണ്ടത് പ്രധാനമാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: