ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവലോകനയോഗം വിളിച്ച് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഓഫിലൈനിലാണ് യോഗം ചേരുക. ജൂണ്‍ 13ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മന്ത്രി ഒരു യോഗം വിളിച്ചിരുന്നു. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അന്നത്തെ യോഗത്തില്‍ പങ്കെടുത്തു.
”’കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്, കൂടാതെ മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് നിയന്ത്രണം പാലിക്കാന്‍ മറക്കരുത്”- അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന നിരക്കില്‍ വലിയ വര്‍ധനയുണ്ട്. ആ സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ, എന്‍സിഡിസി ഡയറക്ടര്‍ സുജീത് സിംഗ്, ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രാജേഷ് എസ് ഗോഖലെ, ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് സെക്രട്ടറി എസ് അപര്‍ണ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഒമിക്രോണ്‍ വകഭേദവും അതിന്റെ ഉപവകഭേദങ്ങളുമാണ് പ്രതിദിന രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നു. ബിഎ.2, ബിഎ.2.38 എന്നിവയുടെ സാന്നിധ്യം രാജ്യത്ത് വളരെ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: