തിരുവനന്തപുരം : ഓഫീസ് ജീവനക്കാരിയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കെപിസിസി സെക്രട്ടറി ബി.ആര്.എം. ഷെഫീറിതിരെ പോലീസ് കേസെടുത്തു. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലര്‍ക്കായിരുന്ന സ്ത്രീ നല്കിയ പരാതിയിലാണ് കേസ്. ജീവനക്കാരിയെ ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
അതേസമയം ക്ലര്‍ക്കിനെതിരെ ഷെരീഫും പരാതി നല്‍കിയിട്ടുണ്ട്. തന്റെ അനുമതിയില്ലാതെ ക്ലര്‍ക്ക് വക്കീല്‍ ഫീസ് വാങ്ങുകയും ഓഫീസിലെ രേഖകള്‍ കടത്തുകയും ചെയ്തെന്നാണ് പരാതി. ഫെഫീര് പരാതി നല്‍കിയതിന് ശേഷമാണ് ക്ലര്‍ക്ക് പരാതി നല്‍കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ഷെഫീര്‍ അന്ന് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഫണ്ട് ഇല്ലാത്തതിനാല്‍ വീഡിയോ ചെയ്ത് നാട്ടുകാരില്‍ നിന്നും പണം സ്വരൂപിച്ചത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: