ഗുവാഹത്തി: ഏകനാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് ശിവസേന എംഎല്‍എമാര്‍ കൂടി ഗുവാഹത്തിയിലെ ഹോട്ടലില്‍ എത്തി. കുടുംബത്തോടെയാണ് ഇവര്‍ വിമത എംഎല്‍മാര്‍ പാര്‍ക്കുന്ന ഗുവാഹത്തിയിലെ റാഡിസന്‍ ഹോട്ടലില്‍ എത്തിയത്. ഇതോടെ ഷിന്‍ഡെയ്ക്ക് പിന്തുണയുമായി ഹോട്ടലില്‍ കഴിയുന്ന ശിവസേന എംഎല്‍എമാരുടെ എണ്ണം 39ആയി.
മറ്റു ചെറുപാര്‍ട്ടികളിലേതുള്‍പ്പെടെ മൂന്ന് എംഎല്‍െമാര്‍ കൂടി ഷിന്‍ഡെയ്ക്കൊപ്പം ഗുവാഹത്തിയിലുണ്ട്. ഗവര്‍ണറിന് നല്കിയ കത്തില്‍ 34 പേരായിരുന്നു ഷിന്‍ഡെയ്ക്ക് അനുകാലമായി ഒപ്പിട്ടത്.
വികാരപരമായ പ്രസംഗം നടത്തി വിമതരില്‍ ഏതാനും പേരെയെങ്കിലും കൂടെ എത്തിക്കാനും അങ്ങനെ സര്‍ക്കാരിനെ നിലനിര്‍ത്താനും ഷിന്‍ഡെ വഞ്ചിച്ചു എന്ന തോന്നലുണ്ടാക്കി ജനങ്ങളില്‍ രോഷംവളര്‍ത്താനും ഉദ്ധവ് ശ്രമിച്ചെങ്കിലും അത് തകരുന്ന കാഴ്ചയാണ് കാണുന്നത്. ഏതെങ്കിലും എംഎല്‍എതുടരരുതെന്ന് പറഞ്ഞാല്‍ ആ നിമിഷം രാജിവയ്ക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ ഉദ്ധവ് പ്രഖ്യാപിച്ചത്. രാജിക്കത്ത് തയ്യാറാണ്, എന്നോട് എതിര്‍പ്പുള്ള എംഎല്‍എമാര്‍ വന്ന് അത് വാങ്ങി രാജ്ഭവനില്‍ എത്തിച്ചാല്‍ മതി എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകള്‍. അധികാരത്തോട് ആര്‍ത്തിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയായതെന്നും പ്രസംഗത്തില്‍ പറഞ്ഞു. സ്വന്തം വീടായ മാതോ ശ്രീയിലേക്ക് ഉദ്ധവി ഇന്നലെ താമസംമാറ്റിയിട്ടുണ്ട്.
അതിനിടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ചില നടപടികളും മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ ട്വിറ്റര്‍ അക്കൗണ്ടിലെ മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയെന്ന വാക്ക് എടുത്തുകളഞ്ഞു. ഉദ്ധവ് താക്കറെ രാത്രി ഒന്‍പതരയോടെ ഔദ്യോഗിക വസതിയായ വര്ഷയില് നിന്ന് സ്വന്തം വീടായ മാതോ ശ്രീയിലേക്ക് താമസം മാറ്റി. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് കത്തു നല്കാന് ഉദ്ധവിന് സാധിക്കുമെന്നായിരുന്നു മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് റൗത്തിന്റെ ഭീഷണി.
ഇതിനിടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിനെ രക്ഷിക്കാനുള്ള അവസാന തന്ത്രവും പാളി. വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വാഗ്ദാനം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഷിന്‍ഡെ തള്ളി. ശരദ് പവാറും മകള്‍ സുപ്രിയ സൂലെയും ഉദ്ധവിന്റെ വസതിയില്‍ എത്തി അവസാന വട്ട ചര്‍ച്ചകള്‍ നടത്തിയ ശേഷം പവാറാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നയുടന്‍ തന്നെ ഷിന്‍ഡെ അത് തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: