തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ഒളിമ്പ്യൻ പി.ടി.ഉഷ. “ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂ. അഗ്നിപഥിന്റെ ഭാഗമാകൂ. അഭിമാനിയായ ഒരു അഗ്നിവീർ ആകൂ. അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ നല്ലതാണ് “- പി.ടി.ഉഷ പറയുന്നു.
പി.ടി. ഉഷയുടെ ട്വിറ്റര്‍ ആഹ്വാനം:
ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പി.ടി.ഉഷ അഗ്നിപഥ് പദ്ധതിയോടുള്ള നിലപാട് വ്യക്തമാക്കിയത്. “സൈനികനാകാനുള്ള ഒരു മികച്ച അവസരമാണ് ഇപ്പോൾ പ്രതിരോധ മന്ത്രാലയം യുവാക്കൾക്ക് മുന്നിൽ വച്ചിരിക്കുന്നത്. അച്ചടക്കവും ആത്മസമർപ്പണവുമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ. അച്ചടക്കമില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഒരു നല്ല വ്യക്തിയാകാനാകില്ല. ആത്മസമർപ്പണം ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഒരു നല്ല പൗരൻ ആകാൻ കഴിയില്ല. അതെ, നിങ്ങൾക്ക് ഒരു സൈനികനാകാനുള്ള അവസരമാണ് പ്രതിരോധ മന്ത്രാലയംനൽകിയിരിക്കുന്നത്. “- ഉഷ പറയുന്നു.
കരസേനയും വ്യോമസേനയും അഗ്നിപഥ് റിക്രൂട്ട്‌മെന്‍റിനുള്ള വിജ്ഞാപനം പുറത്തിറക്കിക്കഴിഞ്ഞു. വ്യോമസേന രജിസ്‌ട്രേഷൻ വെള്ളിയാഴ്ച മുതൽ ജൂലൈ അഞ്ച് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്തമാസം 24 ന് ഓൺലൈൻ പരീക്ഷ നടത്തും. കരസേന രജിസ്‌ട്രേഷൻ അടുത്ത മാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: