തിരുവനന്തപുരം: സ്വന്തം നിലയ്‌ക്ക് കൂടുതല്‍ പോലീസുകാരെ സുരക്ഷയ്‌ക്കായി വിട്ടു നല്‍കിയതിന് ബെഹ്‌റയ്‌ക്കെതിരെ ടെക്‌നോപാര്‍ക്ക്. ടെക്കനോപാര്‍ക്ക് ആവശ്യപ്പെടാതെ തന്നെ 18 വനിതാ പോലീസുകാരെയാണ് ബഹറ വിട്ടുനല്‍കിയത്.
ബെഹ്‌റയുടെ ഭാര്യ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇത്. ഓഡിറ്റ് നടത്തിയപ്പോള്‍ ബെഹ്‌റ അധികമായി നിയോഗിച്ച പോലീസുകാരുടെ ശമ്പള ഇനത്തില്‍ 1 കോടി 70 ലക്ഷം ടെക്‌നോപാര്‍ക്ക് നല്‍കേണ്ടിവരും. എന്നാല്‍ ഈ തുക കൊടുക്കാനാകില്ലെന്ന് ടെക്‌നോപാര്‍ക്ക് വ്യക്തമാക്കി. അതേസമയം, തീരുമാനം സര്‍ക്കാറിന് വിട്ടിരിക്കുകയാണ് നിലവിലെ ഡി.ജി.പി
ടെക്‌നോപാര്‍ക്കിന്റെ സുരക്ഷ കേരള പോലീസിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഡ്രിയല്‍ സെക്രൂരിറ്റി ഫോഴ്‌സിനാണ്. സുരക്ഷക്കായി ടെക്‌നോപാര്‍ക്ക് പൊലീസിന് പണം നല്‍കുമെന്ന് കാണിച്ച് 2017ല്‍ ധാരണാ പത്രവുമുണ്ടാക്കി. 22 പോലീസുകാരെ ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടുവെങ്കിലും 40 പേരെ നിയോഗിച്ച് ഡിജിപിയായിരുന്ന ലോക് നാഥ് ബെഹറ ഉത്തരവിറക്കി. 18 വനിതാ പോലീസുകാരെയാണ് അധികമായി നല്‍കിയത്. സര്‍ക്കാരോ ടെക്‌നോപാര്‍ക്കോ അറിയാതെയാണ് ബെഹറ ഇവരെ നിയമിച്ചത്.
ആയുധവുമായി കാവല്‍ നില്‍ക്കുന്ന ഒരു പോലീസുകാരന് ഒരു ദിവസം 1500 രൂപയും, ആയുധമില്ലാതെ കാവല്‍ നില്‍ക്കുന്ന പോലീസുകാരന് 1400 രൂപയുമാണ് ടെക്‌നോപാര്‍ക്ക് സര്‍ക്കാരിന് നല്‍കുന്നത്. എല്ലാവര്‍ഷവും 22 പോലീസുകാരുടെ ശമ്പളം ടെക്‌നോപാര്‍ക്ക് സര്‍ക്കാരിന് നല്‍കും. 18 പോലീസുകാരുടെ ശമ്പളം കൂടി വേണെന്നാവശ്യപ്പെട്ട് എസ്‌ഐഎസ്എഫ് കമാണ്ടന്റ് മുന്‍ വര്‍ഷങ്ങളില്‍ ടെക്‌നോപാര്‍ക്കിന് കത്തു നല്‍കി. സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പോലീസുകാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ മറുപടി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: