ന്യൂദല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റൈരംഗ്പുരിയിലെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.പ്രാര്‍ത്ഥനയ്ക്കു മുന്‍പ് ക്ഷേത്ര പരിസരം തൂത്തുവാരുകയും ചെയ്തു.ഇതിന്റെ വീഡിയോ പുറത്ത് വന്നു. ബുധനാഴ്ച്ചയാണ് റൈരംഗ്പുരിയിലെ ജഗന്നാധ ക്ഷേത്രം, ഹനുമാന് ക്ഷേത്രം,ശിവ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയത്.
ഇതിനിടെ ദ്രൗപതി മുര്‍മുവിന്(64) സിആര്‍പിഎഫിന്റെ ‘സെഡ് പ്ലസ് ‘ സുരക്ഷ അനുവദിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം.കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷാ പരിരക്ഷയാണ് ‘ സെഡ് പ്ലസ്’.
പ്രധാനമന്ത്രിയും മറ്റ് മുതിര്‍ന്ന നേതാക്കാളും ഉള്‍പ്പെട്ട ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം തിങ്കളാഴ്ച്ച രാത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.ഒഡീഷയില്‍ നിന്നുളള ഗോത്രവര്‍ഗ നേതാവാണ് ദ്രൗപതി മുര്‍മു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: