Categories: Entertainment

പ്രമേഹം മൂര്‍ച്ഛിച്ചു: നടനും, ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ കാല്‍ വിരലുകള്‍ മുറിച്ചുമാറ്റി

ആശുപത്രിയില്‍ ചികിത്സ തുടരുകയാണ് അദ്ദേഹം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഏതാനുംദിവസം ആശുപത്രിയില്‍ തുടരുമെന്നും ഡി.എം.ഡി.കെ. വൃത്തങ്ങള്‍ അറിയിച്ചു. അസുഖത്തെത്തുടര്‍ന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് 2021 മേയില്‍ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Published by

ചെന്നൈ: പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാല്‍ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റി. പമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകള്‍ മുറിച്ചുമാറ്റാന്‍ കാരണം.

ആശുപത്രിയില്‍ ചികിത്സ തുടരുകയാണ് അദ്ദേഹം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഏതാനുംദിവസം ആശുപത്രിയില്‍ തുടരുമെന്നും ഡി.എം.ഡി.കെ. വൃത്തങ്ങള്‍ അറിയിച്ചു. അസുഖത്തെത്തുടര്‍ന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് 2021 മേയില്‍ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ചികിത്സയില്‍ കഴിയുന്ന വിജയകാന്ത് സുഖം പ്രാപിച്ച് വരികയാണെന്നും അധികം വൈകാതെ ആശുപത്രി വിടുമെന്നുമാണ് വിവരം.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by