മട്ടാഞ്ചേരി: സായുധസേന ശാക്തീകരണത്തിനുള്ള അഗ്നിപഥ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ സേന ശാക്തീകരണത്തിനും യുവജന പങ്കാളിത്തത്തിനും പകരമെന്തെന്ന് കൂടി പറയണമെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്. രാജ്യത്താകമാനം ട്രെയിനുകള്‍ അഗ്നിക്കിരയാക്കുന്നതടക്കമുള്ള പ്രക്ഷോഭമാണ് നടക്കുന്നത്. രാജ്യസുരക്ഷയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ യോഗാ ദിനാഘോഷത്തില്‍ പങ്കെടുത്ത് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1961ലെ യുദ്ധവേളയില്‍ സൈനിക രംഗത്തും ഭരണ കേന്ദ്രങ്ങളിലും ഉന്നതതല ഉദ്യോഗസ്ഥ അഭാവമുണ്ടായിരുന്നു. ഇത് യുദ്ധരംഗത്തെയും ബാധിച്ചു. തുടര്‍ന്ന് മികച്ച പദ്ധതികളിലൂടെ അത് മറികടക്കാന്‍ സാധിച്ചു.
കാര്‍ഗില്‍ യുദ്ധവേളയില്‍ യുവസൈനിക പ്രാതിനിധ്യം ഏറെയായിരുന്നു. പലരും മൂന്നോ നാലോ വര്‍ഷത്തെ പരിശീലനം നേടിയവരായിരുന്നു. സായുധസേനയുടെ ശാക്തീകരണത്തിന് അടിയന്തരവും ഹ്രസ്വകാലത്തേക്കുമുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടിവരും. അതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: