അഹമ്മദാബാദ്:ഗുജറാത്തിലെ തപി ജില്ലയില്‍ ആറ് ആദിവാസി കുടുംബങ്ങളിലെ 35 ക്രൈസ്തവ കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഘര്‍വാപസി ചടങ്ങ്. രാഷ്ട്രീയ ജനജാതി മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു ഘര്‍വാപസി ചടങ്ങ്.
മൂന്ന് തലമുറകളായി ഹിന്ദു മതത്തില്‍ നിന്ന് അകന്നുപോയവരെയാണ് തിരികെ കൊണ്ടുവന്നതെന്ന് മഞ്ച് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍ വസവ അവകാശപ്പെട്ടു. സോന്‍ഗഡ് താലൂക്കിലെ ബുധവാഡ ഗ്രമാത്തില്‍ ഹനുമാന് ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായാണ് മതം മാറ്റച്ചടങ്ങുകള്‍ നടത്തിയത്.
ഡാംഗ്സ് ജില്ലയില്‍ ശബരി ക്ഷേത്രത്തില്‍ ക്രൈസ്തവരെ കയറ്റിയതിന് ബിജെപി എംഎല്‍എ വിജയ് പട്ടേലിനെ ട്രസ്റ്റില്‍ നിന്ന് കഴിഞ്ഞ ദിവസം നീക്കിയത് വിവാദമായിരുന്നു. കുറെക്കാലമായി വാസവ കുടുംബങ്ങളില്‍ നിന്നുള്ള ക്രിസ്തീയ മതപ്രചാരകര്‍ ഇവിടെ മതം മാറ്റുന്നത് പതിവായിരുന്നു. ഇതിനെതിരെ പെണ്‍കുട്ടികള്‍ തന്നെ ഇവിടുത്തെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: