ജറുസലേം: ദുര്‍ബലമായ തന്റെ സഖ്യത്തെ പിരിച്ചുവിടുമെന്നും രാജ്യം പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നും പ്രഖ്യാപിച്ച് ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്.എട്ടു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണി ഭരണ സഖ്യം പിരിച്ചുവിടാനാണ് ബെന്നറ്റും വിദേശകാര്യ മന്ത്രി യൈര്‍ ലിപിഡും ചേര്‍ന്ന് തീരുമാനിച്ചത്. ഇതോടെ ഇസ്രയേലില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.
മൂന്ന് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് ഇസ്രയേല്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മുന്‍പ് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയിരുന്നില്ല. യമിന പാര്‍ട്ടി നേതാവ് നാഫ്തലി ബെന്നറ്റ് കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രധാനമന്ത്രിയായത്. 12 വര്‍ഷം നീണ്ട ബെഞ്ചമിന്‍ നെതന്യാഹു ഭരണം അവസാനിപ്പിച്ചായിരുന്നു നാഫ്തലി ബെന്നറ്റ് അധികാരമേറ്റത്. എന്നാല്‍ 120 അംഗ പാര്‍ലമെന്റില്‍ ഭരണപക്ഷത്തെ എട്ട് പാര്‍ട്ടികള്‍ക്കുമായി 61 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: