കൊല്ലം: പ്രവാസി നിക്ഷേപിച്ച തുക ഉടന്‍ തിരികെ നല്‍കിയില്ലെങ്കില്‍ ഇടമുളയ്‌ക്കല്‍ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയെ കമ്മീഷന്‍ സിറ്റിംഗില്‍ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആയൂര്‍ മഞ്ഞപ്പാറ സ്വദേശി ദിലീപ്കുമാറിന്റെ നിക്ഷേപം തിരികെ നല്‍കാനാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരിക്കകം രണ്ടുഗഡുക്കളായി നിക്ഷേപം തിരികെ നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കമ്മീഷന് മുമ്പില്‍ ഹാജരായി ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണെന്ന് അറിയിച്ചു. ബാങ്ക് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ ബാങ്കില്‍ ലഭിക്കുന്ന ഫണ്ടനുസരിച്ച് പരാതിക്കാരന് തുക നല്‍കാമെന്ന് പറയുന്നു. എന്നാല്‍ നിക്ഷേപം മടക്കി നല്‍കിയില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു.
തുക ഗഡുക്കളായി നല്‍കണമെന്ന കമ്മീഷന്‍ ഉത്തരവ് ബാങ്ക് പരിഗണിച്ചില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. എന്നാല്‍ സ്വാധീനമുള്ളവര്‍ക്ക് നിക്ഷേപം മടക്കി കിട്ടുന്നതായി പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. പുനലൂര്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: