നടന് നാഗചൈതന്യയുമായി ബന്ധപ്പെട്ട് അടുത്തിടെ പരന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ താനാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി നടി സാമന്ത. നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ സാമന്തയുടെ പിആര്‍ ടീമാണെന്ന വാര്‍ത്തകളോട് ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
‘പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ.’ എന്നായിരുന്നു സാമന്തയുടെ ട്വീറ്റ്.
2017 ല്‍ വിവാഹിതരായ നാഗചൈതന്യയും സാമന്തയും നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേര്‍പിരിഞ്ഞിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: