തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്ന സുരേഷിന്റെ കത്ത്. രഹസ്യമൊഴിയുടെ പേരില്‍ തന്നെയും അഭിഭാഷകനെയും എച്ച്ആര്ഡിഎസിനേയും നിരന്തരമായി സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഉടന്‍ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പങ്ക് വഹിച്ചത് എം.ശിവശങ്കറാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ സ്വപ്ന ആരോപിക്കുന്നു. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള വിരോധമാണ് കേസെടുക്കാന്‍ കാരണമെന്നാണ് സ്വപ്നയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: