കൊച്ചി: നിരോധിക്കപ്പെട്ട ഇസ്ലാമിക ഭീകരസംഘടനയായ സിമിയുടെ മുന്‍ നേതാവു കൂടിയായ കെ.ടി. ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. താന്‍ ഒരു സ്ത്രീക്കും അര്‍ദ്ധരാത്രിയില്‍ സന്ദേശമയച്ചിട്ടില്ലെന്നും ചെറുപ്പ കാലത്ത് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പോസ്റ്ററൊട്ടിക്കാന്‍ താന്‍ പോയിട്ടില്ലെന്നും അബ്ദുറബ്ബ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുസ്ലിം ലീഗ് ലോക കേരളസഭാ ബഹിഷ്കരിച്ചതിന്റെ പേരില്‍ ലീഗ് നേതാവ് കെ.എം. ഷാജിയെ ജലീല്‍ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് അബ്ദുറബ്ബിന്റെ പോസ്റ്റ്.
ആരോപണ വിധേയരായ സ്ത്രീകളെ താന്‍ രാത്രിയില്‍ മണിക്കൂറുകളോളം ഫോണില്‍ വിളിച്ചിട്ടില്ലെന്നും തലയില്‍ മുണ്ടിട്ട് ഇഡിയെ കാണേണ്ടി വന്നിട്ടില്ലെന്നും ലോകായുക്ത കണ്ണുരുട്ടിയപ്പോള്‍ മന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ലെന്നും അബ്ദുറബ്ബ് കുറിച്ചു. കേരളയാത്രക്കാലത്ത് നടുറോഡില്‍ വെച്ച് പിണറായിക്കു വേണ്ടി സുന്നത്ത് നമസ്കാരം താന്‍ നടത്തിയിട്ടില്ല, ആകാശത്തുകൂടെ വിമാനം പോകാന്‍ മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ എന്നു പണ്ഡിത ശ്രേഷ്ഠന്മാരോട് താന്‍ തര്‍ക്കിച്ചിട്ടില്ല, പോസ്റ്റില്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: