തിരുവനന്തപുരം: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും നേതൃത്വത്തില്‍ ജൂണ്‍ 21 ന് ബ്ലോക്ക്-ജില്ലാ-സംസ്ഥാന തലത്തില്‍ വിപുലമായ തോതില്‍ സമൂഹ യോഗാ പരിശീലനവും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
21 ന് രാവിലെ 8.30 നു തിരുവനന്തപുരത്ത് രാജ്ഭവന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് കായികയുവജന കാര്യ ഡയറക്ടറേറ്റ്, നെഹ്റു യുവ കേന്ദ്ര, സ്റ്റേറ്റ് യുവജനക്ഷേമ ബോര്‍ഡ് എന്‍.സി.സി, നാഷണല്‍ സര്‍വീസ് സ്കീം, സ്റ്റുഡന്റ് പോലീസ് കെഡറ്റ്, ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമൂഹ യോഗ പരിശീലനം നടക്കും.
ജില്ലാ നെഹ്റു യുവ കേന്ദ്രകളുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സംഘടനകളുടെ സഹകരണത്തോടെ ജില്ലാ ആസ്ഥാനങ്ങളിലും യൂത്ത് ക്ലബുകളുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്ഗ്രാമ തലങ്ങളിലും ജൂണ്‍ 21 ന് യോഗ ദിനാചരണത്തോടനുബന്ധിച്ചു് സമൂഹ യോഗ പരിശീലനം, യോഗാസന മത്സരം, യോഗ ഗുരുക്കന്മാരെ ആദരിക്കല്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ പോസ്റ്റര്‍ രചന മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: