Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പി.എന്‍. പണിക്കരുടെ വീടും വിസ്മൃതിയില്‍; ഇന്ന് വായന ദിനം

'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശത്തിലൂടെ മലയാളിയെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത് പി.എന്‍. പണിക്കരാണ്. നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറക്കൂട്ടത്തിലെ പത്രവായനയായിരുന്നു തുടക്കം. പിന്നീട് ഇത് 'സനാതനധര്‍മ്മം' വായനശാലയായി. തുടര്‍ന്ന് കേരളമൊട്ടാകെ സഞ്ചരിച്ച് വായനശാലകള്‍ പടുത്തുയര്‍ത്തി നീലംപേരൂര്‍ പുതുവയില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍

കെ.ഡി. ഹരികുമാര്‍ by കെ.ഡി. ഹരികുമാര്‍
Jun 19, 2022, 11:12 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലൂടെ മലയാളികളില്‍ വായനാ സംസ്‌കാരം വളര്‍ത്തിയെടുത്ത പി.എന്‍. പണിക്കരുടെ  വസതി തകര്‍ച്ചയുടെ വക്കില്‍. അദ്ദേഹത്തിന്റെ ചരമദിനമായ ഇന്ന് വായനദിനമായി രാജ്യം ആചരിക്കുമ്പോഴാണ് ഈ ദുരവസ്ഥ. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 19 ദേശീയ വായന ദിനമായി പ്രഖ്യാപിച്ചതോടെ പി.എന്‍. പണിക്കര്‍ക്ക് ദേശീയ അംഗീകാരവുമായി. പക്ഷെ കേരളം  അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല.

‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്ന സന്ദേശത്തിലൂടെ മലയാളിയെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത് പി.എന്‍. പണിക്കരാണ്. നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറക്കൂട്ടത്തിലെ പത്രവായനയായിരുന്നു തുടക്കം. പിന്നീട് ഇത് ‘സനാതനധര്‍മ്മം’ വായനശാലയായി. തുടര്‍ന്ന് കേരളമൊട്ടാകെ സഞ്ചരിച്ച് വായനശാലകള്‍ പടുത്തുയര്‍ത്തി നീലംപേരൂര്‍ പുതുവയില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍.  

അദ്ദേഹത്തിന്റെ 100 വര്‍ഷത്തില്‍പ്പരം പഴക്കമുള്ള വീട് സര്‍ക്കാരിന്റെ കൈവശമാണ്. ആലപ്പുഴ ജില്ലയില്‍, കോട്ടയം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന നീലംപേരൂരിലെ വീട് തകര്‍ച്ചയുടെ വക്കിലാണ്. ഓടുകള്‍ പൊട്ടി, മഴവെള്ളം വീണ് കഴുക്കോലുകളും മറ്റും ദ്രവിച്ചു തുടങ്ങി.  

സ്മാരകമാക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീടും ആറ് സെന്റ് സ്ഥലവും കുടുംബം വിട്ടുനല്‍കിയത്. എന്നാല്‍, ഏറ്റെടുത്തതല്ലാതെ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പണിക്കരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ബഹുനില വീടുകള്‍ക്ക് നടുവില്‍ ഇടിഞ്ഞുപൊളിഞ്ഞു തുടങ്ങിയ വീട് സര്‍ക്കാരിന്റെ കൈവശമായതിനാല്‍ കുടുംബക്കാര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഒന്നും ചെയ്യാനും കഴിയില്ല.

സര്‍ക്കാര്‍ മടക്കി നല്‍കിയാന്‍ നാട്ടുകാരുടെ സഹായത്തോടെ സ്മാരകം പടുത്തുയര്‍ത്താന്‍ തയാറാണെന്ന് പി.എന്‍. പണിക്കര്‍ സ്മാരക ലൈബ്രറി ഭാരവാഹികളായ ജയചന്ദ്രന്‍ പിള്ളയും, നീലംപേരൂര്‍ പുരുഷോത്തമദാസും ‘ജന്മഭൂമി’യോട് പറഞ്ഞു. സംസ്ഥാന ബജറ്റില്‍ 50 ലക്ഷം രൂപ സ്മാരക നിര്‍മ്മാണത്തിന് വകകൊള്ളിച്ചിട്ടുണ്ടെണ്ടങ്കിലും തുടര്‍ നടപടികളൊന്നുമായിട്ടില്ല. സാംസ്‌കാരിക മന്ത്രി ഉള്‍പ്പെടെ അധികൃതരെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടിയില്ല.  വായനാദിനത്തില്‍ കുട്ടികള്‍ അദ്ധ്യാപകര്‍ക്കൊപ്പം ഇവിടെ എത്താറുണ്ട്ണ്ട. പി.എന്‍. പണിക്കരെ സര്‍ക്കാര്‍ അപമാനിക്കരുതെന്ന അഭ്യര്‍ത്ഥനയാണ് നാട്ടുകാര്‍ക്കുള്ളത്.

ചോര നീരാക്കി വളര്‍ത്തിയ ഗ്രന്ഥശാലാസംഘത്തിന്റെ അമരക്കാരനായി 32 വര്‍ഷമാണ് പി.എന്‍. പണിക്കര്‍ ഇരുന്നത്.  1977ല്‍ ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള ഗ്രന്ഥശാലാ സംഘമാക്കി. ഇതോടെ രാഷ്‌ട്രീയ താല്‍പ്പര്യങ്ങളും അധികാരക്കളികളുമായി. അതോടെ പണിക്കര്‍സാര്‍ പടികളിറങ്ങി.  

പിന്നീട്, സാക്ഷരതയ്‌ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി രൂപീരിച്ചു. അതും സര്‍ക്കാരിന്റെ ഭാഗമായി. എന്നിട്ടും അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

Cricket

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

World

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

Kerala

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍
News

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

പുതിയ വാര്‍ത്തകള്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

സ്വർണ വില വീണ്ടും കൂടി: ഇന്നത്തെ നിരക്ക് അറിയാം

കേരള സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്മാറണം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് എബിവിപി സംഘം നിവേദനം നല്‍കുന്നു

രജിസ്ട്രാറുടെ നിയമനം; ഗവര്‍ണര്‍ക്ക് എബിവിപി നിവേദനം നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies