തൃശൂര്‍ : മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസ് ഒഴിവാക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച സസ്പെന്ഷന് നടപടികള്‍ പിന്‍വലിച്ചു. കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിശദീകരിച്ചാണ് നടപടി.
തൃശൂര്‍ സിആര്‍പി സെക്ഷന്‍ ഇന്‍സ്പെക്ടര്‍ കെ.ആര് ബിനു, മുകുന്ദപുരം സീനിയര്‍ ഓഡിറ്റര്‍ ധനൂപ് എം.എസ് ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയാണ് പിന്‍വലിച്ചത്. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ അച്ചടക്കനടപടി നേരിട്ടവര്‍ സര്‍ക്കാരിന് നല്കിയ അപ്പീല്‍ നല്‍കിയിരുന്നു. ഇതില്‍ വിശദമായ വാദവും അന്വേഷണവും നടത്തിയ ശേഷമാണ് സസ്പെന്ഷന് പിന്‍വലിച്ചിരിക്കുന്നതെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റാരോപണങ്ങളില്‍ മതിയായ തെളിവുകള്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാനും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രകാരം ഏഴ് പേരുടെ കുടി സസ്പെന്ഷന് പിന്‍വലിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി തൃശൂര്‍ ജില്ലക്ക് പുറത്ത് നിയമനം നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്.. കുറ്റാരോപണത്തില്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ ചാലക്കുടി അസി. രജിസ്ട്രാര്‍ കെ. ഒ. ഡേവിസിനെതിരെയുള്ള നടപടിയും അവസാനിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: