കൊച്ചി : ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെ ചോദ്യം ചെയ്തു. മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട കേസിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ലോക കേരള സഭ നടക്കുന്നതിനിടയില്‍ ചോദ്യം ചെയ്യുകയായിരുന്നു.
മോന്സന് എതിരായ ബലാത്സംഗക്കേസിലെ ഇരയുടെ പേരാണ് അനിത വെളിപ്പെടുത്തിയത്. ഇരയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ല. അങ്ങനെയാണ് പേര് വെളിപ്പെടുത്തിയതെന്നും അനിത ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ലോക കേരളസഭ സമ്മേളനം നടക്കുന്ന വേദിയില്‍ അനിത എത്തിയിരുന്നു. അതിനിടയില്‍
എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് അനിതയെ ചോദ്യം ചെയ്തത്. മൊഴി പരിശോധച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അതേസമയം ലോക കേരള സമ്മേളന വേദിയില്‍ അനിത എത്തിയത് ഏറെ വിവാദമായി. പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന് തമ്പി ഹാളിന് പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങള്‍ ചുറ്റും കൂടിയപ്പോള്‍ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അനിതാ പുല്ലയില്‍ അംഗമായിരുന്നു. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോന്സണ് മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പില്‍ ഉപയോഗപ്പെടുത്തിയെന്ന് അനിതക്കെതിരായും പരാതിയുണ്ട്. എന്നാല്‍ മോന്‍സന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോള്‍ സൗഹൃദത്തില്‍ പിന്മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിത വിശദീകരണം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: