ഗുജറാത്ത്: സ്ത്രീശാക്തീകരണം അത്യധികം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന പൊതുറാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റി. എല്ലാവാതിലുകളും അവര്‍ക്ക് വേണ്ടി ഇപ്പോള്‍ തുറന്നു കിടക്കുകയാണെന്നും ഏത് തൊഴില്‍മേഖലയും തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് ഇന്ന് അവസരം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വഡോദരയില്‍ 21,000 കോടി രൂപയുടെ വികസന പദ്ധതികള്‍ അദേഹം ഉദ്ഘാടനം ചെയ്തു. അതിന് മുന്നോടിയായി പാവഗഢ് കുന്നില്‍ നവീകരിച്ച ശ്രീ കാളിക മാതാ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു. ക്ഷേത്ര സമുച്ചയത്തിന്റെ നവീകരണത്തിനായി 125 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 12 കോടി ചെലവഴിച്ചാണ് നിലവിലെ ക്ഷേത്ര നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: