ജമ്മു: നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കശ്മീരിലെ എല്ലാ പള്ളിക്കൂടങ്ങളും പൂട്ടാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരവിട്ടു. ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ഫലാഹ് ഇ ആം ട്രസ്റ്റ് (എഫ്എടി) ആണ് സ്കൂളുകള്‍ നടത്തുന്നത്. എഫ്എടി സ്കൂളുകള്‍ ഉടന്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് കാട്ടി ജമ്മു കശ്മീര്‍ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 15നാണ് ഉത്തരവിട്ടത്.
എഫ്എടിയുടെ നേതൃത്വത്തില്‍ താഴ്വരയില് വന്‍തോതില്‍ കൈയേറ്റം നടക്കുന്നുവെന്ന് ജമ്മുകശ്മീര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം കണ്ടെത്തിയതിന് പിന്നാലെയാണ് സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് വന്നത്. 2008, 2010, 2016 വര്‍ഷങ്ങളില്‍ താഴ്വരയിലുണ്ടായ കലാപനീക്കങ്ങള്ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
നിരോധിക്കപ്പെട്ടിട്ടും എഫ്എടി പോലുള്ള സംവിധാനങ്ങളുടെ സ്കൂളിന്റെയും അനാഥാലയങ്ങളുടെയും മറവില്‍ തങ്ങളുടെ അജണ്ട ഒളിച്ചുകടത്തുകയാണ് ജമാ അത്തെ ഇസ്ലാമി ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. മുന്നൂറിലേറെ സ്കൂളുകളാണ് ഇത്തരത്തില്‍ ട്രസ്റ്റ് നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: