Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഗ്‌നിപഥ് : തെരുവിലിറങ്ങിയ യുവാക്കള്‍ക്ക് ‘പണി’ കിട്ടും; സൈനികന്‍ എന്നത് സ്വപ്‌നമാകും

പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കു മാത്രമല്ല, വിമര്‍ശിച്ചു പോസ്റ്റിട്ടവര്‍ക്കു പോലും ഇനി സൈനിക സേവനം എന്നത് നടക്കാത്ത കാര്യമാകും

Janmabhumi Online by Janmabhumi Online
Jun 18, 2022, 03:41 pm IST
in Defence
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: യുവതീയുവാക്കള്‍ക്ക് സൈനിക സേവനത്തിന് അവസരം ലഭിക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ ചിലയിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍  അന്താരാഷ്ട ശക്തികളെന്ന് സുചന. പൗരത്വ നിയമത്തിന്റെ പേരിലും പ്രവാചക നിന്ദയുടെ പേരിലും രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ഒത്താശ നല്‍കിയവര്‍ തന്നെയാണിതിനു പിന്നിലും .  ഇന്ത്യയുടെ സൈനിക ശക്തി  പരിഷ്‌ക്കരിക്കുന്നതും ശക്തമാകുന്നതും  പേടിക്കുന്ന രാജ്യങ്ങളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിത കലാപമാണിത്. അരാജകത്വത്തിലൂടെയും അക്രമസമരങ്ങളിലൂടെയും രാജ്യത്തെ അസ്ഥിരപ്പെടുത്തി മോദിസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി അധികാരത്തിനു പുറത്താക്കാമെന്ന  വ്യാമോഹിക്കുന്നവരുടെ പിന്തുണയും ഇതിനുണ്ട്.

ഇന്ത്യൻ സായുധ സേനയുടെ ശരാശരി പ്രായം കുറയ്‌ക്കുന്നതിനും അതു വഴി കൂടുതൽ   കർമ്മവീര്യമുള്ളതും കരുത്തുറ്റതുമായ സൈന്യത്തെ രാജ്യരക്ഷക്കായി വാർത്തെടുക്കുന്നതിനും പര്യാപ്തമായ ദീർഘവീക്ഷണമുള്ള  പദ്ധതിയാണ്  അഗ്നിപഥ്. തികച്ചും കാലോചിതമായ ഈ പരിഷ്കരണം വഴി  കൂടുതൽ യുവത്വമാർന്ന സൈനിക പ്രതിരോധശക്തിയാകാൻ നമുക്ക് കഴിയും. ഒരു ഹ്രസ്വകാലത്തേക്ക് മാത്രം സേനയുടെ ഭാഗമാകാനാഗ്രഹിക്കുന്നവർക്കും   ദീർഘകാല സൈനിക സേവനം ചെയ്യാൻ താൽപ്പര്യമുള്ളവർക്കും വർദ്ധിച്ച അവസരങ്ങൾ അഗ്നിപഥ്  യാഥാർത്ഥ്യമാക്കുന്നു.  

കഴിഞ്ഞ രണ്ട് വർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെൻ്റ് നടന്നിരുന്നില്ല.പ്രസ്തുത കുറവ് പരിഹരിക്കുന്നതിനായി  2022-ലെ സേനാ റിക്രൂട്ട്മെൻ്റ് പ്രായപരിധി  21 ൽ നിന്ന് 23 ആയി ഉയർത്തിയിട്ടുണ്ട്. കൂടാതെ

നാല് വർഷത്തെ സൈനിക സേവനത്തിനിടയിൽ തങ്ങൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന അഗ്നിവീരന്മാർക്ക് അംഗീകാരമായി കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിൽ  നിന്നുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും.   സേവനത്തിൽ തുടരുമ്പോഴും ഭാവിയിൽ  മറ്റൊരു  തൊഴിൽ തിരയുന്ന അവസരങ്ങളിലും പ്രസ്തുത സർട്ടിഫിക്കറ്റ് അവർക്ക് ഒരു അധിക സാക്ഷ്യപത്രം കൂടിയാവും.-

. കേന്ദ്രസര്‍ക്കാര്‍ വളരെ ആകര്‍ഷകമായ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ അസ്വസ്ഥരാവാന്‍ തുടങ്ങിയതാണ്. സമൂഹത്തെ സൈനികവല്‍ക്കരിക്കും, സൈന്യത്തിന്റെ കാര്യക്ഷമത കുറയ്‌ക്കും, നാലു വര്‍ഷത്തെ സേവനത്തിനുശേഷം പിരിയുന്ന യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാവും എന്നൊക്കെയുള്ള കുപ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെയും മറ്റും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ തൃപ്തികരമായ വിശദീകരണവും നല്‍കിയതാണ്. അഗ്‌നിവീരര്‍ എന്നറിയപ്പെടുന്നവരുടെ നാലു വര്‍ഷത്തെ സേവനത്തിനുശേഷം പിരിയുന്നവര്‍ക്ക് കേന്ദ്രസംസ്ഥാന പോലീസ് നിയമനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ വ്യക്തമാക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷം സൈന്യത്തില്‍ തുടരാന്‍ അവസരം ലഭിക്കുകയും ചെയ്യും. സൈന്യത്തിന്റെ ഭാഗമായിരിക്കുമ്പോഴും പിരിഞ്ഞതിനുശേഷവും പഠനത്തിന് പ്രത്യേക സൗകര്യങ്ങളും പ്രഖ്യാപിക്കുകയുണ്ടായി. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സഹായം നല്‍കും.സൈനികരുടെ ശരാശരി പ്രായം കുറച്ചുകൊണ്ടുവരണമെന്നതിനുസൃതമായാണ് മോദിസര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചത്

നാല് വര്‍ഷത്തെ സൈനികസേവനം കഴിഞ്ഞെത്തുന്നവര്‍ സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നും, സൈന്യത്തെ ആര്‍ എസ് എസ് വല്‍ക്കരിക്കാനാണിതെന്നുമൊക്കെയുള്ള നിരുത്തരവാദപരവും വിലകുറഞ്ഞതുമായ ആക്ഷേപങ്ങളുന്നയിക്കുന്നവരുടെ ലക്ഷ്യം മറ്റു ചിലതാണ്.  സൈനിക പരിശീലനം കഴിഞ്ഞവര്‍ കൂടുതല്‍ പക്വതയും സാമൂഹിക പ്രബുദ്ധതയും രാജ്യ സ്‌നേഹവും കാണിക്കും എന്നതാണ് അനുഭവം.നാലു വര്‍ഷമെങ്കകിലും ഒരാള്‍ക്ക് സൈനിക പരിശീലനം കിട്ടിയാല്‍ ആയാള്‍ ആര്‍ എസ് എസ് ആകുമെന്ന് പറയുമ്പോള്‍ ആ സംഘടനയെ അംഗീകരിക്കലാണ് എന്നതു പോലും മറന്നാണ് വിമര്‍ശനം.

ഇതിന്റെ പേരില്‍ തെരുവില്‍ ഇറങ്ങുന്ന യൂവാക്കള്‍ക്കാണ് നഷ്ടപ്പെടാനുള്ളത്. നിലവിലെ റിക്രൂട്ട്‌മെന്റ് രീതിയിലൂടെ സൈനികരാവാന്‍ ആഗ്രഹിക്കുന്നവരെ അവസരം നഷ്ടമാവുമെന്ന് തെറ്റിദ്ധരിപ്പിച്ചതിനാലാണ് അവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.   പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കു മാത്രമല്ല, വിമര്‍ശിച്ചു പോസ്റ്റിട്ടവര്‍ക്കു പോലും ഇനി സൈനിക സേവനം എന്നത് നടക്കാത്ത കാര്യമാകും. അനുസരണയാണ് സൈനികന്‍രെ പ്രഥമ ഗുണമെന്നിരിക്കെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവരെ സൈന്യം അടുപ്പിക്കില്ല. റിക്രൂട്ട്‌മെന്റ് റാലിയില്‍ ശാരീരിക ക്ഷമത പരീക്ഷ കഴിഞ്ഞ്   എഴുത്തുപരീക്ഷയ്‌ക്കായി കാത്തിരിക്കുന്നവര്‍ സമരത്തിന്റെ ഏഴയലത്ത് പോകാത്തതാണ് യുക്തി. സൈനികന്‍ ആകാനാവില്ലന്നു മാത്രമല്ല ,പൊതുമുതല്‍ തീവെച്ചും തകര്‍ത്തും ക്രിമിനല്‍ കേസില്‍ പ്രതികളാകുന്നവര്‍ക്ക് പിന്നീട് സര്‍ക്കാര്‍ ജോലിയും കിട്ടാക്കനിയാകും

Tags: പ്രതിരോധ മന്ത്രാലയംഅഗ്നിപഥ് പദ്ധതിindian army
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ: പാകിസ്ഥാനിലെ നൂർ ഖാൻ എയർബേസ് തകർത്ത് സൈന്യം, ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം

Kerala

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

India

ഒറ്റയടിക്ക് പിഒകെയിലെ പാകിസ്ഥാൻ ബങ്കർ തകർത്ത് സൈന്യം : ഈ ദൃശ്യങ്ങൾ കാണുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും

India

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഭീകര സംഭവത്തിനും ഉത്തരം നൽകാതെ ഇന്ത്യ വിട്ടിട്ടില്ല : ഇന്ത്യൻ സൈന്യത്തിനൊപ്പമെന്ന് മുകേഷ് അംബാനി

India

റാഫേൽ യുദ്ധവിമാനത്തെ പരിഹസിച്ചു ; യുപി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

പുതിയ വാര്‍ത്തകള്‍

യുവാക്കള്‍ രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: അജിത്ത് നീലകണ്ഠന്‍

രാഷ്‌ട്രീയം മറന്ന്  ഒറ്റക്കെട്ടാകണം: മേജര്‍ രവി

ഹരിയാനയിലെ കടുക് പാടങ്ങളിൽ ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്ഥാന്റെ ‘ഫത്തേ 2’ മിസൈൽ : രാജ്യത്തിന് കരുത്തേകി ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം 

ഭീകരതയ്‌ക്ക് ഉറച്ച മറുപടി: മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍

സുവര്‍ണജൂബിലി സ്റ്റാളിലും ഒരേ നില്‍പ്പ് പന്ത്രണ്ടുവര്‍ഷമായി ഋഷി ഇരിക്കാറില്ല

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

പഴമ നിലനിര്‍ത്തി പദ്ധതികള്‍ നടപ്പാക്കണം: ജി. ശങ്കര്‍

വികസനചര്‍ച്ച.... സെമിനാറിനിടെ നരഹരി, അനില്‍കുമാര്‍ പണ്ടാല, ജി. ശങ്കര്‍ എന്നിവര്‍ വര്‍ത്തമാനത്തില്‍

അനന്തപുരിയെ നല്ല നഗരമാക്കുക എളുപ്പമല്ല: അനില്‍ പണ്ടാല

പാകിസ്താനുമായുള്ള സംഘർഷം: ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി, പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

സായുധ സേനയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം: ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies