ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ്-19 പ്രതിരോധ കുത്തിവയ്‌പുകളുടെ എണ്ണം 196 കോടി (1,96,00,42,768) പിന്നിട്ടു. ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ചാണിത്. 2,52,66,330 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.56 കോടി യിലധികം (3,56,40,133) കൗമാരക്കാര്‍ക്ക് കൊവിഡ്-19 പ്രതിരോധ കുത്തിവയ്‌പിന്റെ ആദ്യ ഡോസ് നല്‍കി. 18 – 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു. രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 68,108. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.16% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.63% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,148 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,90,845 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,216 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,84,924 പരിശോധനകള്‍ നടത്തി. ആകെ 85.73 കോടിയിലേറെ (85,73,95,276) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.47 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.73 ശതമാനമാണ്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ലഭിച്ചവർ
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,08,170
രണ്ടാം ഡോസ് 1,00,54,981
കരുതല്‍ ഡോസ് 55,03,962
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,21,670
രണ്ടാം ഡോസ് 1,76,09,614
കരുതല്‍ ഡോസ് 95,24,511
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,56,40,133
രണ്ടാം ഡോസ് 2,07,80,248
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 6,00,54,228
രണ്ടാം ഡോസ് 4,76,06,177
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,78,49,391
രണ്ടാം ഡോസ് 49,73,11,329
കരുതല്‍ ഡോസ് 18,83,799
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,33,78,324
രണ്ടാം ഡോസ് 19,25,29,783
കരുതല്‍ ഡോസ് 20,25,740
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,71,98,478
രണ്ടാം ഡോസ് 12,01,96,321
കരുതല്‍ ഡോസ് 2,20,65,909
കരുതല്‍ ഡോസ് 4,10,03,921
ആകെ 1,96,00,42,768
പ്രതികരിക്കാൻ ഇവിടെ എഴുതുക: