ഹൈദരാബാദ് : അഗ്നിപഥിനെതിരെ തെലങ്കാന സെക്കന്തരാബാദില്‍ അരങ്ങേറിയ പ്രതിഷേധം ആസൂത്രിതമായിരുന്നെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച സെക്കന്തരബാദ് റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധം വാ്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. ഒരുവിഭാഗം ആളുകള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയതെന്നും ആര്‍പിഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചിന് പിന്നാലെ സൈന്യത്തിലേക്കുള്ള പരീക്ഷ പാസായി പ്രവേശനത്തിന് കാത്തിരിക്കുന്നവര്‍ക്ക് ജോലി ലഭിച്ചേക്കില്ലെന്ന് വാട്സ്ആപ്പിലൂടെ പ്രചാരണം നടന്നു. ഇതിനെതിരെ പ്രതിഷേധിക്കാനും ആഹ്വാനം നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധക്കാര്‍ അക്രമാസക്തമായതോടെയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വിശദീകരിച്ചു. പോലീസിന്റെ വെടിവെപ്പില്‍ മരിച്ച വാറങ്കല്‍ സ്വദേശിയായ ഡി. രാകേഷാണ് മരിച്ചത്. അക്രമികള്‍ സെക്കന്തരബാദില്‍ ട്രെയിനുകള്‍ക്ക് തീവെക്കുകയും സ്റ്റേഷനിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. റെയില്‍വേയ്ക്ക് 20 കോടിയുടെ നാശനഷ്ടമാണ് പ്രതിഷേധങ്ങളില്‍ ഉണ്ടായത്. രാഷ്ട്രീയ ഗൂഢാലോചനയാണ് സെക്കന്തരാബാദിലെ പ്രതിഷേധത്തിന് പിന്നിലെന്ന് ബിജെപിയും ആരോപിച്ചു.
അതേസമയം സെക്കന്തരാബാദിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ 12 പോരാണ് വാട്സ്ആപ്പിലൂടെ ആക്രമണത്തിന് ആഹ്വാനം നല്‍കിയതിന് പിന്നിലുള്ളത്. സ്വകാര്യ പ്രതിരോധ അക്കാഡമികളാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്. ഹകീംപെട് ആര്‍മി എന്ന പേരിലുള്ള ചില ഗ്രൂപ്പ് വഴി സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധത്തിനായി എത്തിച്ചേരാനും സറ്റേഷന് വളയാനും ഇവര്‍ ആഹ്വാനം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: