കൊച്ചി : സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജിനെതിരെയുള്ള മതനിന്ദ കേസില്‍ അറസ്റ്റിന് താത്കാലിക വിലക്കുമായി കോടതി. കൃഷ്ണരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 21 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
സ്വപ്‌ന സുരേഷിന്റെ കേസ് കൃഷ്ണരാജ് ഏറ്റെടുക്കുകയും, മുഖ്യമന്ത്രിക്കെതിരെ അവര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് അഭിഭാഷകനെതിരെ പോലീസ് കേസെടുക്കുന്നത്. ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ടെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകനായ വി.ആര്‍. അനൂപിന്റേതാണ് പരാതി.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ ഐപിസി 295 എ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. സ്വപ്നയ്‌ക്ക് നിയമ സഹായം നല്‍കുന്നതിലുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെയെടുത്ത കേസെടുത്തിരിക്കുന്നത്. താന്‍ മതപരമായ നിന്ദ നടത്തിയിട്ടില്ല. ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ച കേസാണിത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രമാണ് താന്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തതെന്നും കൃഷ്ണരാജ് കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: